തിരുവനന്തപുരം: മുന്‍ ഡി.ജി.പി സെന്‍കുമാറിന്റെ ഹര്‍ജി ഹൈക്കോടതി തള്ളി. ഡി.ജി.പി സ്ഥാനത്ത് നിന്നു മാറ്റിയതിനെതിരായി സമര്‍പ്പിച്ച ഹര്‍ജിയാണ് തള്ളിയത്. ഹൈക്കോടതി സി.എ.ടി റിപ്പോര്‍ട്ട് ശരിവെച്ച് കൊണ്ട് ഉത്തരവിടുകയായിരുന്നു.
പുറ്റിങ്ങല്‍ വെടിക്കെട്ട് അപകടത്തിലെ അന്വേഷണ വീഴ്ച, ജിഷ വധക്കേസ് പ്രതികളെ പിടികൂടുന്നതില്‍ ഉണ്ടായ കാലതാമസം എന്നീ കാരണങ്ങളാലാണ് സെന്‍കുമാറിനെ ഡി.ജി.പി സ്ഥാനത്ത് നിന്ന് നീക്കാന്‍ കാരണമായതെന്നാണ് കോടതിയെ സര്‍ക്കാര്‍ അറിയിച്ചിരുന്നത്. സീനിയോരിറ്റി മറികടന്നാണ് സെന്‍കുമാറിനെ മുന്‍സര്‍ക്കാര്‍ പോലീസ് മേധാവിയാക്കിയതെന്നും സത്യവാങ്മൂലത്തില്‍ പറഞ്ഞിരുന്നു.
നേരത്തെ ഡി.ജിപി സ്ഥാനത്ത് നിന്നു മാറ്റിയപ്പോള്‍ തന്നെ ഇതിനെതിരെ നിയമനടപടി സ്വീകരിക്കുമെന്ന് സെന്‍കുമാര്‍ പറഞ്ഞിരുന്നു. നടപടി പൊലീസ് ആക്ടിന്റെയും സുപ്രീം കോടതി വിധിയുടെയും ലംഘനമാണെന്നയാരുന്നു സെന്‍കുമാറിന്റെ വാദം. 2015 മെയില്‍ ആയിരുന്നു സെന്‍കുമാര്‍ ഡി.ജി.പിയായി ചുമതലയേറ്റിരുന്നത്. അന്നേഷണങ്ങളില്‍ വീഴ്ചയുണ്ടായെന്ന റിപ്പോര്‍ട്ടിനെതിരെ എതിര്‍ സത്യവാങ്മൂലം ഇദേഹം കോടതിയില്‍ ഹാജരാക്കിയിരുന്നു.
ഇപ്പോഴത്തെ ഹൈകേകോടതി വിധിയുടെ പശ്ചാത്തലത്തില്‍ സുപ്രീം കോടതിയില്‍ ഹര്‍ജി നല്‍കുമെന്ന് സെന്‍കുമാര്‍ പ്രതികരിച്ചു.