കൊച്ചി: മരട് ഫ്‌ളാറ്റ് ഉടമകളുടെ ഹരജി ഹൈക്കോടതി തള്ളി. ഫ്‌ളാറ്റില്‍ നിന്നും ഒഴിപ്പിക്കുന്നതിനെതിരെ നല്‍കിയ ഹരജിയാണ് തള്ളിയത്. സുപ്രിം കോടതി വിധി ചൂണ്ടികാട്ടിയാണ് നടപടി. സുപ്രിം കോടതി നടപടി നിയമലംഘകര്‍ക്കുള്ള മറുപടിയാണെന്നും ഹൈക്കോടതി വ്യക്തമാക്കി.
മരട് ഫ്‌ളാറ്റ് പൊളിക്കുന്നതുമായി ബന്ധപ്പെട്ട സുപ്രീം കോടതി ഉത്തരവ് നടപ്പാക്കുമെന്ന് ചീഫ് സെക്രട്ടറി ടേം ജോസ് നേരത്തെ വ്യക്തമാക്കിയിരുന്നു. വെള്ളിയാഴ്ചയായിരിക്കും ഉത്തരവ് വരുന്നത്. ഉത്തരവ് വന്ന ശേഷം അന്തിമ തീരുമാനമെടുക്കുമെന്നും ചീഫ് സെക്രട്ടറി വ്യക്തമാക്കിയിരുന്നു.
വാര്‍ത്തകള്‍ ടെലഗ്രാമില്‍ ലഭിക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യൂ
ഫ്ളാറ്റ് പൊളിക്കുന്നതിന് മുന്നോടിയായി പരിസ്ഥിതി ആഘാത പഠനം വേണമെന്ന ഹരജിയും സുപ്രീംകോടതി തള്ളിയിട്ടുണ്ട്. സമീപവാസിയായ വ്യക്തി നല്‍കിയ ഹരജിയാണ് തള്ളിയത്.
നേരത്തെ മരടിലെ ഫ്ളാറ്റുകള്‍ പൊളിക്കാന്‍ 13 കമ്പനികള്‍ സമീപിച്ചതായി നഗരസഭ അറിയിച്ചിരുന്നു. കേരളത്തിന് പുറത്തുനിന്നുള്ള കമ്പനികളാണ് ഫ്ളാറ്റുകള്‍ പൊളിക്കാന്‍ മരട് നഗരസഭയ്ക്ക് അപേക്ഷ നല്‍കിയത്.
സുപ്രീംകോടതി ഉത്തരവിട്ടതിന് പിന്നാലെയാണ് ഫ്ളാറ്റുകള്‍ പൊളിക്കാന്‍ താല്‍പ്പര്യമുള്ള കമ്പനികളില്‍നിന്നും നഗരസഭ അപേക്ഷ ക്ഷണിച്ചത്. ചെന്നൈ, ഹൈദരാബാദ്, ബെംഗളൂരു തുടങ്ങിയ സ്ഥലങ്ങളില്‍നിന്നുള്ള കമ്പനികളാണ് അപേക്ഷ സമര്‍പ്പിച്ചത്.
ഡൂൾന്യൂസ് യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യാനായി ഇവിടെ ക്ലിക്ക് ചെയ്യൂ