എം.ജി സര്‍വകലാശാല വി.സിയെ ശിക്ഷിച്ച് ഹൈക്കോടതി; കോടതി മുറിയില്‍ വൈകീട്ട് 4:30 വരെ നില്‍ക്കണമെന്ന് ചീഫ് ജസ്റ്റിസ്
Kerala
എം.ജി സര്‍വകലാശാല വി.സിയെ ശിക്ഷിച്ച് ഹൈക്കോടതി; കോടതി മുറിയില്‍ വൈകീട്ട് 4:30 വരെ നില്‍ക്കണമെന്ന് ചീഫ് ജസ്റ്റിസ്
ഡൂള്‍ന്യൂസ് ഡെസ്‌ക്
Tuesday, 29th August 2017, 2:40 pm

കൊച്ചി: എം.ജി സര്‍വകലാശാല വി.സിയ്ക്ക് ഹൈക്കോടതിയുടെ ശിക്ഷ. കോടതി മുറിയില്‍ വൈകീട്ട് 4,30 വരെ നില്‍ക്കാനാണ് ചീഫ് ജസ്റ്റിസിന്റെ നിര്‍ദേശം.

2010 ല്‍ ഹൈക്കോടതി ഇറക്കിയ ഉത്തരവ് പാലിക്കാത്തതിനാണ് നടപടി. വി.സിക്കൊപ്പം രജിസ്ട്രാറേയും ചീഫ് അക്കൗണ്ടിനേയും മുറിയില്‍ നിര്‍ത്തിയിട്ടുണ്ട്.

കോടതിയലക്ഷ്യകേസില്‍ വിളിച്ചുവരുത്തിയായിരുന്നു നടപടി. കരാര്‍ അധ്യാപകര്‍ക്ക് ശമ്പളം നല്‍കണമെന്ന് ഉത്തരവ് നടപ്പാക്കാത്തതിനെ തുടര്‍ന്നായിരുന്നു നടപടി.