തിരുവനന്തപുരം: കെ.എസ്.ആര്‍.ടി.സി യിലെ 1565 എംപാനല്‍ ഡ്രൈവര്‍മാരെ പിരിച്ചുവിടണമെന്ന് ഹൈകോടതി. നിലവിലെ പി.എസ്.സി റാങ്ക് പട്ടികയില്‍ നിന്നും നിയമനം നടത്തണമെന്നും ഹൈകോടതി പറഞ്ഞു.
2012 ആഗസ്റ്റ് 23 നു നിലവില്‍ വന്ന പി.എസ്.സി പട്ടികയിലെ ഉദ്യോഗാര്‍ത്ഥികളാണ് ഹരജി നല്‍കിയത്. റിസര്‍വ് ഡ്രൈവര്‍ തസ്തികയിലെ ഒഴിവുകള്‍ കെ.എസ്.ആര്‍.ടി.സി റിപ്പോര്‍ട്ട് ചെയ്യുന്നില്ലെന്ന് ചൂണ്ടികാട്ടിയാണ്ഇവര്‍ ഹൈകോടതിയില്‍ ഹരജി നല്‍കിയത്.
നിലവിലെ പി.എസ്.സി റാങ്ക് പട്ടികയില്‍ നിന്നും നിയമനം നടത്തണം. ഏപ്രില്‍ 30 നകം നടപടി പൂര്‍ത്തിയാക്കണം. 2455 പേര്‍ ഉള്‍പ്പെട്ട റാങ്ക് പട്ടികയുണ്ടന്നെും ഇവര്‍ക്ക് അഡൈ്വസ് മെമ്മോ അയക്കാനും ഹൈക്കോടതി ഉത്തരവില്‍ പറയുന്നു.
എന്നാല്‍ ജീവനക്കാരെ പിരിച്ചു വിടുന്നത് കെ.എസ്.ആര്‍.ടി സി സര്‍വ്വീസുകളെ ബാധിക്കുമോ എന്ന് വ്യക്തമല്ല. നേരത്തെ 3861 ഓളം എംപാനല്‍ കണ്ടക്ടര്‍മാരെ പിരിച്ചുവിടാന്‍ ഹൈകോടതി ഉത്തരവിട്ടിരുന്നു. ഇതിനെതിരെ എംപാനല്‍ കണ്ടക്ടര്‍മാര്‍ രംഗത്തെത്തുകയും സെക്രട്ടറിയേറ്റിന് മുന്നില്‍ അനിശ്ചിതകാല സമരം ആരംഭിക്കുകയുമായിരുന്നു.