| Monday, 8th March 2021, 9:59 pm

താത്കാലിക ജീവനക്കാരുടെ സ്ഥിരപ്പെടുത്തല്‍ വിലക്കി ഹൈക്കോടതി

ഡൂള്‍ന്യൂസ് ഡെസ്‌ക്

കൊച്ചി: സര്‍ക്കാര്‍ സര്‍വീസില്‍ താത്കാലിക ജീവനക്കാരെ സ്ഥിരപ്പെടുത്തുന്ന നടപടി വിലക്കി ഹൈക്കോടതി. ഹൈക്കോടതി ഡിവിഷന്‍ ബെഞ്ചാണ് സ്ഥിരപ്പെടുത്തല്‍ തടഞ്ഞുകൊണ്ട് ഉത്തരവിട്ടത്.

മൂന്നാഴ്ചയ്ക്കകം എല്ലാ വകുപ്പുകള്‍ക്കും നിര്‍ദേശം നല്‍കണമെന്നും വിവിധ വകുപ്പ് മേധാവികള്‍ക്കും കമ്പനികള്‍ക്കും തദ്ദേശ ഭരണ സ്ഥാപനങ്ങള്‍ക്കും കോര്‍പറേഷനുകള്‍ക്കും ഐ.എച്ച്.ആര്‍.ഡി അടക്കമുള്ള സ്ഥാപനങ്ങള്‍ക്കും നിര്‍ദേശം നല്‍കി.

താത്കാലിക ജീവനക്കാരുടെ സ്ഥിരപ്പെടുത്തല്‍ നിയമവിരുദ്ധമാണെന്ന സുപ്രീം കോടതി ഉത്തരവ് രാജ്യത്തെ നിയമമാണ്. അതിന് വിരുദ്ധമായ പ്രവര്‍ത്തനങ്ങള്‍ നടത്താന്‍ പാടുള്ളതല്ലെന്നും കോടതി ചൂണ്ടിക്കാണിച്ചു.

ഐ.എച്ച്.ആര്‍.ഡിക്ക് കീഴിലുള്ള തിരുവനന്തപുരത്തെ എഞ്ചിനീയറിംഗ് കോളേജിലെ രണ്ട് താത്കാലിക ജീവനക്കാരെ സ്ഥിരപ്പെടുത്തണമെന്നാവശ്യപ്പെട്ട് സമര്‍പ്പിച്ച ഹരജി പരിഗണിവെയാണ് കോടതിയുടെ ഉത്തരവ്.

ഡൂള്‍ന്യൂസിനെ ടെലഗ്രാംവാട്‌സാപ്പ് എന്നിവയിലൂടേയും  ഫോളോ ചെയ്യാം. വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക

ഡൂള്‍ന്യൂസിന്റെ സ്വതന്ത്ര മാധ്യമപ്രവര്‍ത്തനത്തെ സാമ്പത്തികമായി സഹായിക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യൂ

Content Highlight: Highcourt of Kerala order on PSC

We use cookies to give you the best possible experience. Learn more