കൊച്ചി: മലബാര്‍ സിമന്റ്‌സ് അഴിമതിക്കേസില്‍ മുഖ്യമന്ത്രി പിണറായി വിജയനും വിജിലന്‍സിനും ഹൈക്കോടതിയുടെ രൂക്ഷ വിമര്‍ശനം. കേസന്വേഷണം വെറും പ്രഹസനമായി മാറിയെന്ന് കോടതി പറഞ്ഞു. ഇത് സാധാരണക്കാര്‍ക്ക് നിയമവ്യവസ്ഥയിലുള്ള വിശ്വാസ്യത ഇല്ലാതാക്കും. കേസുമായി ബന്ധപ്പെട്ട് മാധ്യമങ്ങളില്‍ വരുന്ന വാര്‍ത്തകള്‍ ബന്ധപ്പെട്ടവരുടെ ശ്രദ്ധയില്‍പ്പെട്ടില്ലേയെന്നും കോടതി ചോദിച്ചു.
വി.എം രാധാകൃഷ്ണന്‍ നിയമത്തിന് അതീതനാണോയെന്ന് ചോദിച്ച കോടതി മുഖ്യമന്ത്രി പിണറായി വിജയനടക്കം രാധാകൃഷ്ണന്‍ മുന്നില്‍ ഓച്ഛാനിച്ച് നില്‍ക്കുകയാണെന്നും കോടതി പറഞ്ഞു. കേസുമായി ബന്ധപ്പെട്ടുള്ള ഹരജി പരിഗണിക്കുകയായിരുന്നു കോടതി.
കേസില്‍ എഫ്.ഐ.ആര്‍ രജിസ്റ്റര്‍ ചെയ്യാനുള്ള നടപടികള്‍ സ്വീകരിക്കണം. കേസെടുത്തില്ലെങ്കില്‍ വിജിലന്‍സ് ഡയറക്ടര്‍ നേരിട്ട് ഹാജരായി വിശദീകരണം നല്‍കണമെന്നും കോടതി നിര്‍ദേശിച്ചു.