| Monday, 12th March 2018, 12:20 pm

ജേക്കബ് തോമസ് പബ്ലിക് മാസ്റ്ററല്ല, പബ്ലിക് സെര്‍വന്റാണ്; ജേക്കബ് തോമസിനെതിരെ രൂക്ഷ വിമര്‍ശനവുമായി ഹൈക്കോടതി

ഡൂള്‍ന്യൂസ് ഡെസ്‌ക്

തിരുവനന്തപുരം: മുന്‍ വിജിലന്‍സ് ഡയറക്ടര്‍ ജേക്കബ് തോമസിനെതിരെ രൂക്ഷവിമര്‍ശനവുമായി ഹൈക്കോടതി. “ജേക്കബ് തോമസ് പബ്ലിക് മാസ്റ്റര്‍ അല്ല. മറ്റെല്ലാ തസ്തികകളും പോലെ ഒരു പബ്ലിക് സെര്‍വന്റാണ്. അദ്ദേഹത്തിനു മുകളില്‍ ഉന്നതാധികാരകേന്ദ്രങ്ങള്‍ വേറെയുണ്ട്” എന്നാണ് ഹൈക്കോടതി പറഞ്ഞത്.

അതേസമയം ജേക്കബ് തോമസിന് വിസില്‍ബ്ലോവറിന്റെ സംരക്ഷണം നല്‍കാന്‍ കഴിയിയില്ലെന്നും, പ്രധാനപ്പെട്ട വിജിലന്‍സ് കേസുകളുടെ ചുമതല ജേക്കബിന് നല്‍കിയിട്ടില്ലെന്നും സര്‍ക്കാര്‍ കോടതിയെ അറിയിച്ചു.

കേസുകളുടെ അന്വേഷണചുമതല മാത്രമാണ് ജേക്കബിനുള്ളതെന്നും സര്‍ക്കാര്‍ കോടതിയില്‍ പറഞ്ഞു.
അതേസമയം തന്റെ ജീവന് ഭീക്ഷണിയുണ്ടെന്നും, അഴിമതിക്കാര്‍ തന്നെ വേട്ടയാടുന്നുവെന്നും ജേക്കബ് തോമസ് കോടതിയെ അറിയിച്ചു. എന്നാല്‍ ഭീഷണിയുണ്ടെങ്കില്‍ അതിനുചിതമായ ഫോറത്തെയാണ് സമീപിപ്പിക്കേണ്ടെതെന്ന് കോടതി നിര്‍ദ്ദേശിച്ചു.

Updating…

We use cookies to give you the best possible experience. Learn more