കൊച്ചി : കൊച്ചി നഗരത്തിലെ വെള്ളക്കെട്ട് പരിഹരിക്കുന്നതില്‍ മുഖ്യമന്ത്രിയുടെ ഇടപെടലിനെ അഭിനന്ദിച്ച് ഹൈക്കോടതി. മുഖ്യമന്ത്രിയുടെ ഇടപെടല്‍ രാത്രി തന്നെ പ്രശ്‌നം പരിഹരിക്കാന്‍ സഹായകമായെന്ന് കോടതി ചൂണ്ടിക്കാട്ടി.
പ്രശ്‌നം പരിഹരിക്കാന്‍ പ്രത്യേക ദൗത്യ സംഘത്തെ നിയോഗിക്കാന്‍ കോടതി നിര്‍ദേശം നല്‍കി. കഴിഞ്ഞ ദിവസത്തെ മഴയില്‍ കൊച്ചി നഗരം വെള്ളക്കെട്ടില്‍ മുങ്ങിയത് പരാമര്‍ശിച്ച് കൊച്ചി നഗരസഭയെ രൂക്ഷമായി വിമര്‍ശിച്ചുകൊണ്ടാണ് ജസ്റ്റിസ് ദേവന്‍ രാമചന്ദ്രന്റെ ഉത്തരവ്.
വാര്‍ത്തകള്‍ ടെലഗ്രാമില്‍ ലഭിക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യൂ
കൊച്ചി കോര്‍പറേഷന്‍ ഇക്കാര്യത്തില്‍ സമ്പൂര്‍ണ പരാജയമാണെന്ന് വിലയിരുത്തിയാണ് ദൗത്യ സംഘത്തെ നിയോഗിക്കാന്‍ സര്‍ക്കാറിനോട് നിര്‍ദേശിച്ചത്. പ്രശ്‌നം ശാശ്വതമായി പരിഹരിക്കപ്പെടണമെന്ന് കോടതി വ്യക്തമാക്കി.
ദൗത്യ സംഘത്തിന്റെ കണ്‍വീനറായി ജില്ലാ കളക്ടറെ ചുമതലപ്പെടുത്തണം. ചീഫ് സെക്രട്ടറിയോ തദ്ദേശ ഭരണ പ്രിന്‍സിപ്പില്‍ സെക്രട്ടറിയോ സംഘത്തില്‍ അംഗമായിരിക്കണമെന്നും കോടതി നിര്‍ദേശിച്ചു.
മുഖ്യമന്ത്രി നടപ്പാക്കിയ ഓപ്പറേഷന്‍ ബ്രേക് ത്രൂവിലൂടെ മൂന്നു നാലു മണിക്കൂര്‍ കൊണ്ട് വെള്ളക്കെട്ട് പ്രശ്‌നം പരിഹരിക്കാനായി. അതിനാല്‍, ഇക്കാര്യത്തില്‍ നഗരസഭയുടെ ന്യായങ്ങള്‍ കേള്‍ക്കേണ്ടതില്ലന്നും കോടതി ചൂണ്ടിക്കാട്ടിി. ഇതിനിടെ വെള്ളക്കെട്ടുമായി ബന്ധപ്പെട്ട വിഷയം ചര്‍ച്ച ചെയ്യാന്‍ മുഖ്യമന്ത്രിയുടെ നേതൃത്വത്തില്‍ ഉന്നതതല 25 ന് യോഗംചേരും
ഡൂൾന്യൂസ് യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യാനായി ഇവിടെ ക്ലിക്ക് ചെയ്യൂ