കൊച്ചി: വിദ്യാഭ്യാസ സ്ഥാപനങ്ങളില്‍ രാഷ്ട്രീയം വേണ്ടെന്ന് ഹൈക്കോടതി. പഠിക്കാനാണ് വിദ്യാഭ്യാസ സ്ഥാപനങ്ങളില്‍ കുട്ടികള്‍ പോകുന്നത്. രാഷ്ട്രീയ പ്രവര്‍ത്തനത്തിനല്ലെന്നും കോടതി അഭിപ്രായപ്പെട്ടു.
വിദ്യാഭ്യാസ സ്ഥാപനങ്ങളില്‍ രാഷ്ട്രീയപരമായി സമരം ചെയ്യാന്‍ പാടില്ലെന്നും കോടതി ഉത്തരവിട്ടു. സ്ഥാപനങ്ങള്‍ക്ക് അകത്തോ പരിസരത്തോ പിക്കറ്റിങ്, നിരാഹാരസമരം, എന്നിവ അനുവദിക്കരുത്. ഇക്കാര്യം പൊലീസ് ഉറപ്പുവരുത്തണമെന്നും കോടതി നിര്‍ദേശിച്ചു.
കോളജ് അടക്കമുള്ള വിദ്യാഭ്യാസ സ്ഥാപനങ്ങളില്‍ സമരം ചെയ്യുന്ന വിദ്യാര്‍ഥികളെ പുറത്താക്കാമെന്നും കോടതി വ്യക്തമാക്കി. പഠിക്കാനാണ് വിദ്യാലയങ്ങളിലേക്കു വരുന്നത്. രാഷ്ട്രീയ പ്രവര്‍ത്തനത്തിനായി വിദ്യാഭ്യാസ സ്ഥാപനങ്ങളിലെത്തുന്ന വിദ്യാര്‍ഥികള്‍ പഠനം നിര്‍ത്തി പോകണം. രാഷ്ട്രീയമായി സംഘടിച്ച് സമരം ചെയ്യുന്നവരെ വിദ്യാഭ്യാസ സ്ഥാപന മേധാവിക്ക് പുറത്താക്കാമെന്നും കോടതി നിര്‍ദേശിച്ചു.
ചീഫ് ജസ്റ്റിസ് ഉള്‍പ്പെട്ട ഡിവിഷന്‍ ബെഞ്ചിന്റേതാണ് വിധി. കഴിഞ്ഞ വെള്ളിയാഴ്ചയാണ് ഉത്തരവ് പുറത്തിറങ്ങിയത്.
പൊന്നാനി എം.ഇ.എസ് കോളജിലെ വിദ്യാര്‍ഥി സമരവുമായി ബന്ധപ്പെട്ട ഇടക്കാല ഉത്തരവിലാണ് കോടതി നിര്‍ദേശം.