| Friday, 20th October 2017, 12:57 pm

രക്ഷിതാക്കള്‍ കുട്ടികളെ കോളേജില്‍ വിടുന്നത് രാഷ്ട്രീയം തൊഴിലാക്കാനല്ല; കലാലയ രാഷ്ട്രീയത്തിനെതിരെ വീണ്ടും ഹൈക്കോടതി

ഡൂള്‍ന്യൂസ് ഡെസ്‌ക്

കൊച്ചി: ക്യാമ്പസ് രാഷ്ട്രീയം വിദ്യാലയങ്ങളിലെ അക്കാദമിക് അന്തരീക്ഷം തകര്‍ക്കുമെന്ന് ആവര്‍ത്തിച്ച് ഹൈക്കോടതി. കുട്ടികളെ കോളെജിലേക്കയക്കുന്നത് രാഷ്ട്രീയം തൊഴിലാക്കാനല്ലെന്നായിരുന്നു കോടതിയുടെ നിരീക്ഷണം.

പൊന്നാനി എംഇഎസ് കോളെജിന്റെ കോടതിയലക്ഷ്യ ഹര്‍ജി പരിഗണിക്കവെയാണ് ഹൈക്കോടതി വീണ്ടും കലാലയ രാഷ്ട്രീയത്തിനെതിരെ രംഗത്തെത്തിയത്.

കാമ്പസുകളിലെ പഠാനാന്തരീക്ഷം തകരരുതെന്നും ഇക്കാര്യം ഉറപ്പുവരുത്തേണ്ടത് സര്‍ക്കാരാണെന്നും ഹൈക്കോടതി കൂട്ടിച്ചേര്‍ത്തു. വിദ്യാഭ്യാസ സ്ഥാപനങ്ങളിലെ സമാധാന അന്തരീക്ഷം തകര്‍ക്കപ്പെടരുത്. ഇക്കാര്യം ഉറപ്പുവരുത്തണ്ടത് സര്‍ക്കാരിന്റെ ഉത്തരവാദിത്വമാണെന്നും കോടതി ചൂണ്ടിക്കാട്ടി.


Dont Miss ആര്‍ത്തവരക്തത്തിന്റെ നിറം ചുവപ്പാണ്; നീലയല്ല: ആര്‍ത്തവരക്തം കാണിക്കുന്ന ആദ്യ സാനിറ്ററി പാഡ് പരസ്യവുമായി ബോഡി ഫോം


ക്യാമ്പസ് രാഷ്ട്രീയത്തെ നേരത്തേയും ഹൈക്കോടതി വിമര്‍ശിച്ചിരുന്നു. എം.ഇ.എസ് കോളെജിലെ സമരവുമായി ബന്ധപ്പെട്ട ഹര്‍ജിയില്‍ തന്നെയായിരുന്നു ഹൈക്കോടതിയുടെ നീരീക്ഷണം.

പഠനത്തിനും രാഷ്ട്രീയ പ്രവര്‍ത്തനത്തിനും അതിന്റേതായ സ്ഥലമുണ്ടെന്ന് ചൂണ്ടിക്കാട്ടിയായിരുന്നു കോടതി കലാലയ രാഷ്ട്രീയം നിരോധിക്കാന്‍ ഉത്തരവിട്ടത്.

ഓരോന്നിനും അതിന്റേതായ സ്ഥലങ്ങളുണ്ടെന്നും സമരം ചെയ്യേണ്ടവര്‍ക്ക് മറൈന്‍ ഡ്രൈവ് പോലെയുള്ള സ്ഥലങ്ങളിലേക്ക് പോകാമെന്നും ഹൈക്കോടതി പറഞ്ഞിരുന്നു. അതേസമയം കോടതിയുടെ ഈ നീരീക്ഷണത്തിനെതിരെ നിരവധി പേര്‍ വിമര്‍ശനവുമായി രംഗത്തെത്തിയിരുന്നു.

We use cookies to give you the best possible experience. Learn more