ന്യൂദല്‍ഹി: ഗ്രാമ പഞ്ചായത്തുകളില്‍ ബ്രോഡ്ബാന്‍ഡ് സൗകര്യം കൊണ്ടുവരുമെന്ന് ധനമന്ത്രി അരുണ്‍ ജെയ്റ്റ്‌ലി. ഒന്നരലക്ഷം ഗ്രാമപഞ്ചായത്തുകളില്‍ ഹൈസ്പീഡ് ഇന്റര്‍നെറ്റ് സൗകര്യം ഒരുക്കും.
കറന്‍സി രഹിത ഇടപാടുകള്‍ പ്രോത്സാഹിപ്പിക്കാന്‍ ആധാര്‍ പേ സൗകര്യമൊരുക്കുമെന്നും വിരമിച്ച സൈനികര്‍ക്ക് ഓണ്‍ലൈനിലൂടെ പെന്‍ഷന്‍ നല്‍കുമെന്നും ജെയ്റ്റ്‌ലി പറഞ്ഞു. സൈനികര്‍ക്ക് പ്രത്യേക ട്രെയിന്‍ ബുക്കിങ് സംവിധാനം ഒരുക്കും. ഇന്ത്യയിലെ ഒന്നേ കാല്‍ കോടി ജനങ്ങള്‍ ഭീം ആപ്പ് ഉപയോഗിക്കുന്നെന്നും ജെയ്റ്റ്‌ലി പറഞ്ഞു.
സാമ്പത്തിക കുറ്റകൃത്യങ്ങള്‍ തടയാന്‍ പുതിയ നിയമനിര്‍മാണം നടത്തും. ദേശീയപാത വികസനത്തിന് 64000 കോടി അനുവദിച്ചു. 20,000 മെഗാവാട്ട് സോളാര്‍ വൈദ്യുതിക്കായി പദ്ധതികള്‍ ആരംഭിക്കും. വരള്‍ച്ച പ്രതിരോധിക്കാന്‍ 5 ലക്ഷം കുളങ്ങള്‍ നിര്‍മിക്കും. ഒഡിഷയിലും രാജസ്ഥാനിലും പുതിയ കൂഡ് ഓയില്‍ സംഭരണികള്‍ സ്ഥാപിക്കുമെന്നും ജയ്റ്റ്‌ലി പറഞ്ഞു.