ഓസ്‌ലോ: കൊവിഡ് തട്ടിപ്പാണെന്ന് വിശ്വസിക്കുകയും പ്രചരിപ്പിക്കുകയും ചെയ്തിരുന്ന നോര്‍വേയിലെ പ്രമുഖ സൈദ്ധാന്തികന്‍ കൊവിഡ് ബാധിച്ച് മരിച്ചു. ഓസ്‌ലോയ്ക്കടുത്ത് താമസിക്കുന്ന ഹാന്‍സ് ക്രിസ്റ്റ്യന്‍ ഗാര്‍ഡെര്‍ എന്നയാളാണ് മരിച്ചത്. 60 വയസായിരുന്നു.
കൊവിഡ് മഹാമാരിയല്ലെന്നും ജലദോഷമോ പനിയോ പോലെയാണെന്നുമായിരുന്നു ഇയാളുടെ വാദം.
നേരത്തെ കൊവിഡ് വ്യാപിക്കുന്ന സമയത്ത് ആള്‍ക്കൂട്ടത്തിന് നിയന്ത്രണമേര്‍പ്പെടുത്തിയപ്പോള്‍ ഇയാള്‍ തന്റെ വീട്ടില്‍ ആളുകളെ പങ്കെടുപ്പിച്ച് പാര്‍ട്ടി നടത്തിയിരുന്നു.
ഇതിനുപിന്നാലെ ഇയാള്‍ അസുഖ ബാധിതനായെങ്കിലും ഇക്കാര്യം മറച്ചുവെച്ചാണ് കഴിഞ്ഞിരുന്നത്. തുടര്‍ന്ന് ആരോഗ്യം വഷളാവുകയും മരിക്കുകയുമായിരുന്നു.
ഹാന്‍സ് കൊവിഡ് ടെസ്റ്റ് നടത്താന്‍ തയ്യാറായിരുന്നില്ലെന്നും മരണ ശേഷം ആശുപത്രിയില്‍ നടത്തിയ ടെസ്റ്റിലാണ് കൊവിഡ് ബാധിച്ചതായി തെളിഞ്ഞതെന്നും മുനിസിപ്പാലിറ്റി അധികൃതര്‍ അറിയിച്ചു.
ഡൂള്‍ന്യൂസിനെ ടെലഗ്രാം, വാട്സാപ്പ് എന്നിവയിലൂടേയും ഫോളോ ചെയ്യാം. വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക