മഹാരാഷ്ട്ര മുന്‍ തീവ്രവാദവിരുദ്ധ സേനാ തലവന്‍ ഹിമാന്‍ഷു റോയ് ആത്മഹത്യ ചെയ്തു
national news
മഹാരാഷ്ട്ര മുന്‍ തീവ്രവാദവിരുദ്ധ സേനാ തലവന്‍ ഹിമാന്‍ഷു റോയ് ആത്മഹത്യ ചെയ്തു
ഡൂള്‍ന്യൂസ് ഡെസ്‌ക്
Friday, 11th May 2018, 3:26 pm

മുംബൈ: മഹാരാഷ്ട്ര മുന്‍ എ.ടി.എസ് തലവനും പല സുപ്രധാനകേസുകളിലും അന്വേഷണ ചുമതല നിര്‍വഹിക്കുകയും ചെയ്ത ഐ.പി.എസ് ഓഫീസര്‍ ഹിമാന്‍ഷു റോയ് ആത്മഹത്യ ചെയ്തു. റിപ്പോര്‍ട്ടുകള്‍ പ്രകാരം ദക്ഷിണ മുംബൈയിലുള്ള സ്വന്തം വീട്ടില്‍ വെച്ച് സര്‍വീസ് റിവോള്‍വര്‍ ഉപയോഗിച്ച് സ്വയം വെടിവെക്കുകയായിരുന്നു.

ക്യാന്‍സര്‍ ബാധിതനായിരുന്നു ഹിമാന്‍ഷു റോയ്. പക്ഷെ ആത്മഹത്യയുടെ യഥാര്‍ത്ഥ കാരണം വ്യക്തമായിട്ടില്ല. ഹിമാന്‍ഷു റോയ്ക്ക് സര്‍വീസില്‍ ഇനിയും ഏഴ് വര്‍ഷം ബാക്കിയുണ്ടായിരുന്നു.


ധോണിയിലെ ക്യാപ്റ്റനെ തിരിച്ചറിഞ്ഞതെങ്ങനെ; സച്ചിന്‍ പറയുന്നു


ഐ.പി.എല്‍ വാതുവെപ്പ് കേസ്, മുംബൈ ഭീകരാക്രമണം, ജേണലിസ്റ്റ് ജെ ഡേ വധം, ദാവൂദിന്റെ സഹോദരന്‍ ഇഖ്ബാല്‍ കസ്‌കറിന്റെ ഡ്രൈവര്‍ ആരിഫ് ബെയ്‌ലിന്റെ കൊല, വിജയ് പലാന്ദെ ഉള്‍പെട്ട ഇരട്ട കൊലപാതക കേസ്, ലൈല ഖാന്‍ കൊലപാതകം, നിയമ വിദ്യാര്‍ഥി പല്ലവി പുര്‍ഖയസ്തയുടെ കൊലപാതകം എന്നിവ അദ്ദേഹമാണ് അന്വേഷിച്ചിരുന്നത്.

1988ബാച്ച് ഐ.പി.എസ് ഓഫീസറാണ് ഹിമാന്‍ ഷു റോയ്.