| Wednesday, 30th October 2019, 5:42 pm

ലക്ഷ്വദ്വീപിന് സമീപം തീവ്രന്യൂനമര്‍ദ്ദം ചുഴലികാറ്റാവാന്‍ സാധ്യത; മത്സ്യബന്ധനത്തിന് പൂര്‍ണ നിരോധനം; വ്യാഴാഴ്ച നാലുജില്ലകളില്‍ ഓറഞ്ച് അലേര്‍ട്ട്

ഡൂള്‍ന്യൂസ് ഡെസ്‌ക്

തിരുവനന്തപുരം: ലക്ഷദ്വീപിന് സമീപത്തായി രൂപം കൊണ്ട ന്യൂനമര്‍ദ്ദം തീവ്രന്യൂനമര്‍ദമായി മാറിയെന്ന് കാലവസ്ഥ നിരീക്ഷണ കേന്ദ്രത്തിന്റെ മുന്നറിയിപ്പ്. സംസ്ഥാനത്ത് ശക്തമായ കാറ്റിനും മഴയ്ക്കും വരും ദിവസങ്ങളില്‍ സാധ്യതയുണ്ടെന്നും കാലവസ്ഥ നിരീക്ഷണ കേന്ദ്രം പറഞ്ഞു.

തീവ്രന്യൂന മര്‍ദ്ദം ചുഴലികാറ്റാവാനും സാധ്യതയുണ്ട്. നവംബര്‍ ഒന്നാം തിയ്യതിയോടെ ന്യൂനമര്‍ദ്ദം ചുഴലിക്കാറ്റാവാനാണ് സാധ്യതയെന്നാണ് റിപ്പോര്‍ട്ട്.

അടുത്ത 24 മണിക്കൂറില്‍ ന്യൂനമര്‍ദ്ദം അതിതീവ്രന്യൂനമര്‍ദമായി മാറും. ഇത് ലക്ഷദ്വീപിലൂടെയാണ് കടന്നുപേകുക. സംസ്ഥാനത്തെ തീരപ്രദേശങ്ങളില്‍ നിന്ന് കടലില്‍ പോകുന്നതിന് മത്സ്യതൊഴിലാളികള്‍ക്ക് സ്മ്പൂര്‍ണ വിലക്ക് ഏര്‍പ്പെടുത്തിയിട്ടുണ്ട്.

സംസ്ഥാനത്ത് എറണാകുളം, തൃശൂര്‍, മലപ്പുറം, കോഴിക്കോട് ജില്ലകളില്‍ ഓറഞ്ച് അലര്‍ട്ടും മറ്റുജില്ലകളില്‍ യെല്ലോ അലേര്‍ട്ടും പ്രഖ്യാപിച്ചിട്ടുണ്ട്.ലക്ഷദ്വീപില്‍ രണ്ട് ദിവസം റെഡ് അലേര്‍ട്ടാണ്.

വാര്‍ത്തകള്‍ ടെലഗ്രാമില്‍ ലഭിക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യൂ

ന്യൂനമര്‍ദ്ദം കേരള തീരം തൊടില്ലെങ്കിലും തീരദേശത്തിനോട് ചേര്‍ന്ന കടല്‍പ്രദേശത്ത് തീവ്രന്യൂനമര്‍ദം കടന്നുപോകും. ഇതിനാലാണ് മത്സ്യബന്ധനത്തിന് പൂര്‍ണ നിരോധനം ഏര്‍പ്പെടുത്തിയിരിക്കുന്നത്.

മറ്റന്നാള്‍ മുതല്‍ വടക്കന്‍ ജില്ലകളില്‍ കൂടുതല്‍ മഴ പെയ്യുമെന്നും കാലാവസ്ഥാ കേന്ദ്രം പറഞ്ഞു.

ഡൂൾന്യൂസ് യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യാനായി ഇവിടെ ക്ലിക്ക് ചെയ്യൂ

DoolNews Video

high pressure cyclone near Lakshadweep; Complete ban on fishing; Orange Alert in Four Districts Thursday

We use cookies to give you the best possible experience. Learn more