കൊച്ചി: ലൊക്കേഷനിലെ ലഹരി ഉപയോഗം അന്വേഷിക്കാന്‍ ഹൈക്കോടതി നിര്‍ദേശം. ഹേമ കമ്മറ്റി റിപ്പോര്‍ട്ടുമായി ബന്ധപ്പെട്ട വിവിധ ഹരജികള്‍ പരിഗണിക്കുന്നതിനിടെയാണ് കോടതിയുടെ ഉത്തരവ്.
ഹേമ കമ്മറ്റി റിപ്പോര്‍ട്ടുമായി ബന്ധപ്പെട്ട് ഇന്ന് പരിഗണിച്ച ഹരജികളുടെ വിശദമായ റിപ്പോര്‍ട്ട് ഹൈക്കോടതി വിശദമാക്കുകയായിരുന്നു.
ലൊക്കേഷനുകളിലെ ലഹരി ഉപയോഗം അന്വേഷിക്കാന്‍ നിയമനടപടികളുമായി പ്രത്യേക അന്വേഷണ സംഘത്തിന് മുന്നോട്ട് പോകാമെന്നും ഹൈക്കോടതി വ്യക്തമാക്കി. ഹേമക്കമ്മറ്റി റിപ്പോര്‍ട്ടിലും ലൊക്കേഷനിലെ ലഹരി ഉപയോഗത്തെ കുറിച്ച് വിശദമായി തന്നെ പറയുന്നുണ്ടെന്നും കോടതി ചൂണ്ടിക്കാട്ടി.
ഹേമ കമ്മറ്റി റിപ്പോര്‍ട്ടിന്റെ പൂര്‍ണരൂപം ഹാജരാക്കണമെന്ന് കോടതി സര്‍ക്കാരിനോട് നിര്‍ദേശിച്ചിരുന്നു. ഇതിന് പിന്നാലെ ഹൈക്കോടതി കമ്മീഷന്‍ റിപ്പോര്‍ട്ട് ഇന്ന് പരിശോധിക്കുകയായിരുന്നു.
ഹേമ കമ്മറ്റി റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തിലുള്ള അന്വേഷണം നിയമപരമായി അന്വേഷണസംഘത്തിന് മുന്നോട്ട് പോകാമെന്ന് പറഞ്ഞ കോടതി കേസുമായി മുന്നോട്ട് പോകാന്‍ താത്പര്യമില്ലാത്ത അതിജീവിതകളെ നിര്‍ബന്ധിക്കരുതെന്നും വ്യക്തമാക്കി.
അന്വേഷണത്തില്‍ ഒരു കാരണവശാലും അതിജീവിതകളുടെ പേര് പുറത്ത് വിടരുതെന്നും കോടതി നിര്‍ദേശിച്ചു. പ്രാഥമിക അന്വേഷണ റിപ്പോര്‍ട്ടിലുള്‍പ്പെടെ അതിജീവിതകളുടെ പേര് മറച്ചുവെക്കണമെന്നും കോടതി പറഞ്ഞു.
Updating…
Content Highlight: High Court to investigate drug use in shooting locations