| Friday, 14th December 2018, 3:42 pm

വനിതാ മതില്‍ സംഘടിപ്പിച്ചാല്‍ എന്താണ് കുഴപ്പം: ഹൈക്കോടതി

ഡൂള്‍ന്യൂസ് ഡെസ്‌ക്

കൊച്ചി: സംസ്ഥാനത്ത് വനിതാ മതില്‍ സംഘടിപ്പിക്കുന്നതില്‍ എന്താണ് കുഴപ്പമെന്ന് ഹൈക്കോടതി. സംസ്ഥാനത്തിന്റെ നേട്ടം ഉയര്‍ത്തിപ്പിടിക്കാനല്ലേ പരിപാടി സംഘടിപ്പിക്കുന്നതെന്നും ഹൈക്കോടതി ചോദിച്ചു.

സര്‍ക്കാര്‍, വകുപ്പുകളോട് സഹായം ചോദിക്കുക മാത്രമാണ് ചെയ്തത്. എന്നാല്‍ പരിപാടിയുടെ പങ്കാളിത്തത്തിന് നിര്‍ബന്ധിത സ്വഭാവുമുണ്ടോയെന്നും ഹൈക്കോടതി ചോദിച്ചു. ഇത്തരം പരിപാടികള്‍ സംഘടിപ്പിക്കാന്‍ സര്‍്ക്കാരിന് അവകാശമുണ്ടെന്നും കോടതി നിരീക്ഷിച്ചു.

പങ്കെടുക്കാതിരുന്നാല്‍ നടപടി എടുക്കുമോയെന്ന് സര്‍ക്കാര്‍ മറുപടി നല്‍കണമെന്നും ഹൈക്കോടതി പറഞ്ഞു.

യൂത്ത് ലീഗം ജനറല്‍ സെക്രട്ടറി പി.കെ ഫിറോസാണ് വനിതാ മതിലിനെതിരെ കോടതിയെ സമീപിച്ചത്.

ALSO READ: റഫാലില്‍ പിന്നോട്ടില്ല, റിവ്യൂ ഹരജിയുടെ കാര്യം ആലോചിക്കുമെന്ന് പ്രശാന്ത് ഭൂഷണ്‍

വനിതാ മതിലിന് ആവശ്യമായ പണത്തിന്റെ സ്രോതസും കണക്കും സര്‍ക്കാര്‍ വ്യക്തമാക്കണം എന്നാണ് ഹരജിയിലെ പ്രധാന ആവശ്യം. പ്രളയദുരിതാശ്വാസത്തില്‍ നിന്നാണ് പണം കണ്ടെത്തുന്നതെങ്കില്‍ അത് തടയണമെന്നും ഹര്‍ജിയില്‍ പറയുന്നു.

വനിതാ മതിലിനെ വിമര്‍ശിച്ച് ലീഗ് എംഎല്‍എ എം കെ മൂനീറും ഇന്നലെ രംഗത്തെത്തിയിരുന്നു. വനിതാ മതില്‍ വര്‍ഗീയ മതിലാണെന്ന മുനീറിന്റെ പരാമര്‍ശം ഭരണപക്ഷത്തെ സഭയില്‍ ചൊടിപ്പിച്ചിരുന്നു.

യു.ഡി.എഫിന്റെ അഭിപ്രായമാണ് മുനീര്‍ വ്യക്തയതെന്ന് പ്രതികരിച്ചുകൊണ്ട് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തലയും മുനീറിനെ പിന്തുണച്ച് മാധ്യമ പ്രവര്‍ത്തകരോട് സംസാരിച്ചിരുന്നു.

WATCH THIS VIDEO:

We use cookies to give you the best possible experience. Learn more