| Tuesday, 22nd August 2017, 5:41 pm

സ്വാശ്രയ മെഡിക്കല്‍ പ്രവേശനത്തില്‍ നിര്‍ദ്ദേശങ്ങളുമായി ഹൈക്കോടതി

ഡൂള്‍ന്യൂസ് ഡെസ്‌ക്

കൊച്ചി: സ്വാശ്രയ മെഡിക്കല്‍ പ്രവേശനത്തിനുള്ള പുതിയ മാനദണ്ഡങ്ങള്‍ ഹൈക്കോടതി പ്രഖ്യാപിച്ചു. അഞ്ച് ലക്ഷം രൂപ ഫീസും ആറു ലക്ഷം രൂപ ബോണ്ടും സമര്‍പ്പിച്ച് പ്രവേശനം പൂര്‍ത്തിയാക്കാനാണ് ഹൈക്കോടതിയുടെ ഇടക്കാല ഉത്തരവില്‍ പറയുന്നത്.

ഈ മാസം 31 നകം പ്രവേശനം പൂര്‍ത്തിയാക്കാനാണ് ഹൈക്കോടതി നിര്‍ദ്ദേശം. ഹര്‍ജിയില്‍ വാദം കേള്‍ക്കുന്നതിനിടെ സര്‍ക്കാരിനും പ്രവേശനകമ്മീഷണര്‍ക്കുമെതിരെ രൂക്ഷവിമര്‍ശനമാണ് ഹൈക്കോടതി ഉന്നയിച്ചത്. സര്‍ക്കാര്‍ മാനേജുമെന്റുകളെ സഹായിക്കാന്‍ ശ്രമിക്കുന്നെന്ന് കോടതി നിരീക്ഷിച്ചു.


Also Read:‘അമേരിക്കയില്‍പ്പോലും ഇത്തരം സംവിധാനമുണ്ടോയെന്നറിയില്ല’; ഡി.വൈ.എഫ്.ഐയുടെ ഭക്ഷണവിതരണത്തെക്കുറിച്ചറിയാന്‍ വാഷിംഗ്ടണ്‍ പോസ്റ്റിന്റെ പ്രതിനിധിസംഘം


കോടതി വിധി വളച്ചൊടിക്കാന്‍ ശ്രമിച്ചാല്‍ കോടതിയലക്ഷ്യം നേരിടേണ്ടി വരുമെന്നും ഹൈക്കോടതി വ്യക്തമാക്കി. പ്രവേശനത്തിനുള്ള ഫീസ് ഘടന കുഴഞ്ഞുമറിഞ്ഞ് കിടക്കുകയാണെന്നും രക്ഷിതാക്കളുടെയും വിദ്യാര്‍ത്ഥികളുടെയും ആശങ്ക പരിഹരിക്കാന്‍ ഒന്നും ചെയ്യുന്നില്ലെന്നും കോടതി കുറ്റപ്പെടുത്തി.

കോടതിയുടെ ഇടക്കാല ഉത്തരവ് പ്രകാരം ഈ മാസം 24നും 26നുമായി കൗണ്‍സിലിംഗ് നടത്തുകയും 27 ന് അലോട്ട്‌മെന്റ് പ്രസിദ്ധീകരിക്കുകയും വേണം.

We use cookies to give you the best possible experience. Learn more