കൊച്ചി: സണ്ണി വെയ്‌നും ഹണി റോസും പ്രധാന വേഷത്തില്‍ എത്തുന്ന അക്വേറിയം എന്ന ചിത്രത്തിനെതിരെ കന്യാസ്ത്രീകളുടെ സംഘടനയുടെ ഹരജിയെ തുടര്‍ന്ന് റീലീസ് ഹൈക്കോടതി തടഞ്ഞു.
പത്ത് ദിവസത്തേക്കാണ് ചിത്രം റിലീസ് ചെയ്യുന്നതിന് സ്റ്റേ ഏര്‍പ്പെടുത്തിയത്. കന്യാസ്ത്രീകളെ അപമാനിക്കുന്നതാണ് സിനിമയെന്ന് കാണിച്ചാണ് കന്യാസ്ത്രീകളുടെ സംഘടനയായ വോയിസ് ഓഫ് നണ്‍സ് ഹരജി നല്‍കിയത്.
ദേശീയപുരസ്‌കാര ജേതാവായ ടി.ദീപേഷാണ് ചിത്രത്തിന്റെ സംവിധായകന്‍.’പിതാവിനും പുത്രനും പരിശുദ്ധാത്മാവിനും’ എന്ന പേരില്‍ തയ്യാറാക്കിയ ചിത്രത്തിന് നേരത്തെ പ്രദര്‍ശനാനുമതി നിഷേധിക്കപ്പെട്ടിരുന്നു. പിന്നീടാണ് ചിത്രത്തിന് അക്വേറിയം എന്ന് പേരിട്ടത്.
രണ്ടുതവണത്തെ സെന്‍സര്‍ ബോര്‍ഡ് വിലക്കുകള്‍ മറികടന്ന് മെയ് 14 ന് ഒ .ടി.ടി പ്ലാറ്റ്‌ഫോമിലൂടെയായിരുന്നു ചിത്രം റിലീസ് ചെയ്യാനിരുന്നത്.
ഹണി റോസ്, സണ്ണി വെയ്ന്‍, ശാരി എന്നിവരോടൊപ്പം കലാസംവിധായകന്‍ സാബു സിറിള്‍, സംവിധായകന്‍ വി.കെ.പ്രകാശ്, കന്നട നടി രാജശ്രീ പൊന്നപ്പ എന്നിവരാണ് പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്.
ദീപേഷിന്റെ തന്നെ കഥയ്ക്ക് ബല്‍റാമാണ് തിരക്കഥയൊരുക്കിയത്. ഷാജ് കണ്ണമ്പേത്താണ് നിര്‍മാണം. ഛായാഗ്രഹണം പ്രദീപ് എം.വര്‍മ.
ഡൂള്‍ന്യൂസിനെ ടെലഗ്രാം, വാട്സാപ്പ് എന്നിവയിലൂടേയും ഫോളോ ചെയ്യാം. വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക
ഡൂള്‍ന്യൂസിന്റെ സ്വതന്ത്ര മാധ്യമപ്രവര്‍ത്തനത്തെ സാമ്പത്തികമായി സഹായിക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യൂ
High Court stays release of new malayalam cinema aquarium after nuns Organization Petition