| Tuesday, 8th April 2014, 4:36 pm

അമൃതാനന്ദമയി: പുസത്കത്തിന് താല്‍ക്കാലിക വിലക്ക്

ഡൂള്‍ന്യൂസ് ഡെസ്‌ക്

[share]

[] കൊച്ചി: അമൃതാനന്ദമയിയുടെ മുന്‍ ശിഷ്യ ഗെയ്ല്‍ ട്രെഡ്‌വെല്ലുമായി മാധ്യമപ്രവര്‍ത്തകന്‍ ജോണ്‍ ബ്രിട്ടാസ് നടത്തിയ അഭിമുഖം അമൃതാനന്ദമയി മഠx: ഒരു സന്യാസിനിയുടെ വെളിപ്പെടുത്തലുകള്‍ എന്ന പുസ്തകത്തിന്റെ വിലപ്ന ഹൈക്കോടതി തടഞ്ഞു. ഡി.സി ബുക്‌സ് പ്രസിദ്ധീകരിച്ച പുസ്തകത്തിന്റെ വില്‍പനയും വിതരണവും മൂന്ന് മാസത്തേയ്ക്ക് സ്റ്റേ ചെയ്തു.

ജസ്റ്റിസ് വി. ചിദംബരം അധ്യക്ഷനായ ബെഞ്ചാണ് പുസ്തത്തിന്റെ വില്‍പന സ്റ്റേ ചെയ്തത്. പുസ്തകത്തിന്റെ വില്‍പന സ്റ്റേ ചെയ്യണമെന്നാനശ്യപ്പെട്ട് അമൃതാനന്ദമയി ഭക്തര്‍ തിരുവല്ല കോടതിയില്‍ ഹരജി സമര്‍പ്പിച്ചിരുന്നു. എന്നാല്‍ ഈ വിഷയം അധികാരപരിധിയില്‍ വരുമോ എന്ന സംശയത്തിന്റെ പേരില്‍ കോടതി ഹരജി പരിഗണിച്ചിരുന്നില്ല.

പുസ്തകം പ്രസിദ്ധീകരിച്ചതുമായി ബന്ധപ്പെട്ട്  കോട്ടയം ഗുഡ്‌ഷെപ്പേര്‍ഡ് റോഡിലെ ഡി.സി ബുക്‌സിന്റെ ഹെറിറ്റേജ് ശാഖയ്ക്ക് നേരെയും ഡി.സി ബുക്‌സ് പത്രാധിപന്‍ രവി ഡി.സിയ്ക്ക് നേരെയും ആക്രമണമുണ്ടായിരുന്നു. ഡി.സി ബുക്‌സിന്റെ ശാഖയിലെത്തിയ സംഘം പുസ്തകം വലിച്ചുകീറുകയും അമൃതാനന്ദമയീ അമ്മയ്‌ക്കെതിരെയുള്ള അപവാദപ്രചരണങ്ങളില്‍ നിന്ന് ഡി സി ബുക്‌സ് പിന്മാറുക എന്നെഴുതിയ പോസ്റ്റര്‍ പതിയക്കുകയും ചെയ്തിരുന്നു.

ഇവര്‍ സംഭവസ്ഥലത്ത് കാവിക്കൊടി ഇടുകയും ചെയ്തു. പുസ്തക ഷെല്‍ഫുകള്‍ തട്ടിമറിച്ച സംഘം ഡി.സി ബുക്‌സ് ജീവക്കാരെ ഭീഷണിപ്പെടുത്തുകയും ചെയ്തിരുന്നു. ഡി.സിയ്‌ക്കെതിരെയുണ്ടായ ആക്രമണത്തില്‍ നടപടിയെടുക്കണമെന്നാവശ്യപ്പെട്ട് പ്രമുഖര്‍ രംഗത്തെത്തിയിരുന്നു.

അമൃതാനന്ദമയി മഠത്തെക്കുറിച്ചും അമൃതാനന്ദമയിയെക്കുറിച്ചും രൂക്ഷവിമര്‍ശനങ്ങളും വെളിപ്പെടുത്തലുകളുമായി ഗെയ്ല്‍ ട്രഡ്‌വെല്‍ പുസ്തകം പ്രിദ്ധീകരിച്ചിരുന്നു. വിശുദ്ധ നരകം: വിശ്വാസത്തിന്റെയും ആരാധനയുടെയും ശുദ്ധഭ്രാന്തിന്റെയും ഓര്‍മക്കുറിപ്പ് എന്ന അവരുടെ പുസ്തകം ഏറെ വിവാദങ്ങള്‍ സൃഷ്ടിച്ചിരുന്നു. അതിന് ശേഷമാണ് മാധ്യമപ്രവര്‍ത്തകന്‍ ജോണ്‍ ബ്രിട്ടാസ് ഗെയ്‌ലുമായി അഭിമുഖം നടത്തുകയും പുസ്തകം പ്രസിദ്ധീകരിയ്ക്കുകയും ചെയ്തത്.

Latest Stories

We use cookies to give you the best possible experience. Learn more