| Wednesday, 8th August 2018, 10:29 pm

പുറത്തു നിന്നുള്ള ഭക്ഷണം കൊണ്ടുവന്നാല്‍ എന്താണ് പ്രശ്‌നമെന്ന് തീയേറ്ററുകളോട് കോടതി

ഡൂള്‍ന്യൂസ് ഡെസ്‌ക്

ന്യൂദല്‍ഹി: പുറത്തു നിന്നുള്ള ഭക്ഷണം തീയേറ്ററിനകത്ത് കൊണ്ടുവന്നാല്‍ എന്താണ് പ്രശ്‌നമെന്ന് തീയേറ്ററുകളും സംസ്ഥാന സര്‍ക്കാരും വ്യക്തമാക്കണമെന്ന് കോടതി. ബോംബയ്, ദല്‍ഹി ഹൈക്കോടതികളില്‍ സമര്‍പ്പിക്കപ്പെട്ട പൊതുതാല്പര്യ ഹരജികള്‍ പരിഗണിക്കവേയാണ് നിരീക്ഷണം.

പുറത്തുനിന്നുള്ള ഭക്ഷണം തീയേറ്ററിനുള്ളില്‍ അനുവദിക്കുന്നത് സുരക്ഷാപ്രശ്‌നങ്ങള്‍ ഉണ്ടാക്കുമെന്ന് സത്യവാങ്മൂലം നൽകിയ മഹാരാഷ്ട്ര സര്‍ക്കാരിനെ വിമര്‍ശിക്കാനും കോടതി മടിച്ചില്ല.


ALSO READ: കേരളത്തിലെ ഓണ്‍ലൈന്‍ തട്ടിപ്പിന് തീവ്രവാദ ബന്ധമെന്ന് സൂചന; ഒരാള്‍ പിടിയില്‍


മള്‍ട്ടിപ്ലക്‌സ് തീയേറ്ററുകളില്‍ പുറത്തുനിന്നുള്ള ഭക്ഷണവും പാനീയങ്ങളും അനിവദിക്കാത്തത് ചൂണ്ടിക്കാണിച്ചുകൊണ്ട് ജിതേന്ദ്ര ബാക്‌സി എന്ന വ്യക്തി നല്‍കിയ ഹരജിയാണ് ബോംബയ് ഹൈക്കോടതി പരിഗണിച്ചത്.

ദല്‍ഹി ഹൈക്കോടതിയില്‍ ഹരജി സമര്‍പ്പിച്ചത് ഏക്ത സിംഗ് എന്ന അഭിഭാഷകയാണ്. പുറത്തുനിന്നുള്ള ഭക്ഷണങ്ങള്‍ അനുവദിക്കണമെന്ന് ജമ്മുകശ്മീര്‍ ഹൈക്കോടതിയും അടുത്തിടെ വിധി പുറപ്പെടുവിച്ചിരുന്നു.


ALSO READ: താരമെന്ന പരിവേഷത്തിലല്ല ഇന്ത്യയിലെ തന്നെ മുന്‍നിര കലാകാരനെന്ന നിലയിലാണ് മോഹന്‍ലാല്‍ പങ്കെടുക്കുന്നത്; പിണറായി വിജയന്‍


വിമാനത്തില്‍ പോലും പുറത്തുനിന്നുള്ള ഭക്ഷണം അനുവദിക്കുന്നുണ്ടെങ്കില്‍ തീയേറ്ററിനുള്ളില്‍ എന്താണ് കുഴപ്പം, കോടതി ചോദിച്ചു.

നിലവില്‍ പല തീയേറ്ററുകളില്‍ പുറത്തുനിന്നുള്ള ഭക്ഷണം അനുവദിക്കുന്നില്ല. തീയേറ്ററിനുള്ളില്‍ ലഭ്യമായ ഭക്ഷണത്തിന്‌ വലിയ വിലയാണ് ഉടമകള്‍ ഈടാക്കുന്നത്.

We use cookies to give you the best possible experience. Learn more