കോഴിക്കോട്: മോന്‍സന്‍ കേസുമായി ബന്ധപ്പെട്ട് പങ്കുവെച്ച് ഫേസബുക്ക് പോസ്റ്റിന് മുന്‍. മജിസ്‌ട്രേറ്റ് എസ്. സുദീപിനോട് വിശദീകരണം തേടി ഹൈക്കോടതി.
ഈ മാസം 23 ന് സുദീപിനോട് കോടതിയില്‍ നേരിട്ട് ഹാജരാകാന്‍ കോടതി നിര്‍ദേശം നല്‍കി. മോന്‍സന്‍ വിഷയത്തില്‍ സുദീപിന് എന്താണ് താല്‍പര്യമെന്ന് അന്വേഷിച്ച് റിപ്പോര്‍ട്ട് നല്‍കാന്‍ ഡയറക്ടര്‍ ജനറല്‍ ഓഫ് പ്രോസക്യൂഷനും കോടതി നിര്‍ദേശം നല്‍കിയിട്ടുണ്ട്.
മോന്‍സന്‍ കേസിലെ എന്റെ ‘ബന്ധം’ അന്വേഷിക്കാന്‍ സ്റ്റേറ്റ് പൊലീസ് ചീഫിനെ നിര്‍ദ്ദേശിക്കുന്ന, എന്നോടു കോടതിയില്‍ നേരിട്ടു ഹാജരാകാന്‍ ‘ഉത്തരവിടുന്ന’ ദേവന്റെ ‘ഉത്തരവ്,’ എന്നപേരില്‍ കോടതി ഉത്തരവ് സുദീപ് ഫേസബുക്കില്‍ പങ്കുവെച്ചിട്ടുണ്ട്.
മോന്‍സന്‍ കേസില്‍ കോടതിക്ക് തെറ്റുപറ്റിയെന്ന് സോഷ്യല്‍ മീഡിയയില്‍ എഴുതുകയും കേസുമായി ബന്ധപ്പെട്ട ബാര്‍ അസോസിയേഷന്റെ റിപ്പോര്‍ട്ട് പങ്കുവെക്കുകയും ചെയ്തു.
കോടതി എവിടെയാണ് മോന്‍സന്‍ കേസില്‍ വിട്ടുവീഴ്ച്ചയ്ക്ക് തയ്യാറായതെന്നും കോടതിക്ക് എങ്ങനെയാണ് വീഴ്ച്ച സംഭവിച്ചതെന്നും സുദീപ് നേരിട്ട് കോടതിയില്‍ വ്യക്തമാക്കണമെന്നും ഉത്തരവില്‍ പറയുന്നു.
എസ്. സുദീപ് സോഷ്യല്‍ മീഡിയയില്‍ പങ്കുവെച്ച പോസ്റ്റ് കോടതിക്ക് കൈമാറാനും അഭിഭാഷകനായ മുഹമ്മദ് ഷാക്ക് കോടതി നിര്‍ദ്ദേശം നല്‍കി.
പോസ്റ്റ് ഇംഗ്ലീഷിലേക്ക് മൊഴിമാറ്റം നടത്തി ഹാജരാക്കാനും ഉത്തരവില്‍ പറയുന്നുണ്ട്.
മുഹമ്മദ് ഷാ പോസ്റ്റ് കേസ് പരിഗണിക്കുന്ന ജസ്റ്റിസ് ദേവന്‍ രാമചന്ദ്രന്റെ ശ്രദ്ധയില്‍പ്പെടുത്തിയതിനെ തുടര്‍ന്നാണ് വിഷയത്തില്‍ കോടതിയുടെ ഇടപെടല്‍ ഉണ്ടായിരിക്കുന്നത്.
സംഘപരിവാര്‍, ആര്‍.എസ്.എസ് സംഘടനകളും നേരത്തെ ഇതേ വിഷയമുന്നയിച്ച് രംഗത്ത് വന്നിരുന്നു.
ഡിസംബര്‍ നാലിന് പങ്കുവെച്ച ഫേസ്ബുക്ക് പോസ്റ്റിലാണ് സുദീപ് കോടതിയെ വിമര്‍ശിച്ചത്. മോന്‍സന്റെ ഡ്രൈവര്‍ അജിത്ത് നല്‍കിയ പൊലീസ് പീഡന പരാതിയില്‍, അജിത്തിന് സംരക്ഷണം ഒരുക്കിയെന്നും കേസ് പിന്‍വലിക്കാന്‍ അനുവദിക്കണമെന്നും ഡി.ജി.പി കോടതിയില്‍ ആവശ്യപ്പെട്ടിരുന്നു.
എന്നാല്‍ ഇതില്‍ കോടതി സര്‍ക്കാരിനെ വിമര്‍ശിക്കുകയായിരുന്നു.
ഡൂള്‍ന്യൂസിന്റെ സ്വതന്ത്ര മാധ്യമപ്രവര്‍ത്തനത്തെ സാമ്പത്തികമായി സഹായിക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യൂ
ഡൂള്‍ന്യൂസിനെ ടെലഗ്രാം, വാട്സാപ്പ് എന്നിവയിലൂടേയും ഫോളോ ചെയ്യാം
Content Highlights: High court seeks explanation from Former Judge S. Sudeep