കൊച്ചി: കൊവിഡ് ബാധിതരുടെ മൃതദേഹം സംസ്‌കരിക്കാന്‍ കേന്ദ്ര സംസ്ഥാന സര്‍ക്കാരുകള്‍ പുറപ്പെടുവിച്ച മാര്‍ഗനിര്‍ദേശങ്ങള്‍ക്കപ്പുറം ഇളവുകളൊന്നും നല്‍കാനാവില്ലെന്ന് ഹൈക്കോടതി.
കേന്ദ്ര-സംസ്ഥാന സര്‍ക്കാരുകള്‍ പുറത്തിറക്കിയിട്ടുള്ള മാര്‍ഗനിര്‍ദേശങ്ങള്‍ ദുരന്ത നിവാരണ നിയമപ്രകാരമുള്ളതാണെന്നും ഇതില്‍ കൂട്ടിച്ചേര്‍ക്കല്‍ നിര്‍ദേശിക്കാന്‍ സാധിക്കില്ലെന്നുമാണ് ഡിവിഷന്‍ ബെഞ്ച് വ്യക്തമാക്കിയത്.
ലോകാരോഗ്യ സംഘടനയുടെ മാര്‍ഗനിര്‍ദേശങ്ങള്‍ക്കനുസരിച്ച് മതാചാര പ്രകാരം അന്ത്യകര്‍മങ്ങള്‍ നടത്താന്‍ അനുമതി നല്‍കണമെന്നാവശ്യപ്പെട്ട് ദല്‍ഹിയിലെ കേരള മുസ്‌ലിം കള്‍ചറല്‍ സെന്റര്‍ ജനറല്‍ സെക്രട്ടറി അടക്കമുള്ളവരാണ് കോടതിയെ സമീപിച്ചത്.
നേരത്തെ കൊവിഡ് ബാധിച്ച് മരിക്കുന്നവര്‍ക്ക് മതാചാര പ്രകാരം മരണാനന്തര ചടങ്ങുകള്‍ നടത്താന്‍ അനുമതി വേണമെന്ന് ആവശ്യപ്പെട്ട് സമസ്തയടക്കമുള്ള മുസ്‌ലിം സംഘടനകള്‍ രംഗത്തെത്തിയിരുന്നു.
നിലവിലുള്ള പ്രോട്ടോക്കോളനുസരിച്ച് കൊവിഡ് ബാധിച്ച് മരിക്കുന്നവര്‍ക്ക് മതാചാര പ്രകാരമുള്ള ചടങ്ങുകള്‍ നടത്താന്‍ കഴിയുന്നില്ലെന്ന് കാണിച്ച് ഇവര്‍ മുഖ്യമന്ത്രിക്കും ആരോഗ്യമന്ത്രിക്കും കത്തയക്കുകയും ചെയ്തിരുന്നു.
മരിച്ചയാളെ അവസാനമായി ബന്ധുക്കള്‍ക്ക് കാണാന്‍ അവസരമൊരുക്കണമെന്ന കൊല്‍ക്കത്ത ഹൈക്കോടതി വിധി ചൂണ്ടിക്കാട്ടിയാണ് സമസ്ത അടങ്ങുന്ന സംഘടനകളുടെ ആവശ്യം. പാണക്കാട് ഹൈദരലി ശിഹാബ് തങ്ങള്‍, ജിഫ്രി മുത്തുക്കോയ തങ്ങള്‍, കാന്തപുരം എ. പി അബൂബക്കര്‍ മുസ്‌ലിയാര്‍ എന്നിവരും അന്ന് സംയുക്ത ഹരജിയില്‍ ഒപ്പ് വെച്ചിരുന്നു. എന്നാല്‍ പ്രോട്ടോകോളില്‍ മാറ്റം അനുവദിക്കാനാകില്ലെന്നാണ് ഹൈക്കോടതി വ്യക്തമാക്കിയിരിക്കുന്നത്.
ഡൂള്‍ന്യൂസിനെ ടെലഗ്രാം, വാട്സാപ്പ് എന്നിവയിലൂടേയും ഫോളോ ചെയ്യാം. വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക
ഡൂള്‍ന്യൂസിന്റെ സ്വതന്ത്ര മാധ്യമപ്രവര്‍ത്തനത്തെ സാമ്പത്തികമായി സഹായിക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യൂ
Content Highlight: High Court says no more concession for the cremation of covid effected