2014 മുതല്‍ ഫയല്‍ ചെയ്ത ഒന്നിലധികം വരുന്ന ഹരജികള്‍ പരിഗണിച്ചായിരുന്നു കോടതിയുടെ തീരുമാനം.
കോടതി റിപ്പോര്‍ട്ടിങ്ങില്‍ മാധ്യമങ്ങള്‍ക്ക് നിയന്ത്രണം ഏര്‍പ്പെടുത്തണമെന്നായിരുന്നു ഹരജിക്കാരുടെ പ്രധാന ആവശ്യം. കോടതി റിപ്പോര്‍ട്ടിങ്ങില്‍ പ്രത്യേക മാര്‍ഗനിര്‍ദേശം പുറപ്പെടുവിക്കണമെന്നും ഹരജിയില്‍ ആവശ്യപ്പെട്ടിരുന്നു.
എന്നാല്‍ ജസ്റ്റിസുമാരായ എ.കെ. ജയശങ്കര്‍ നമ്പ്യാര്‍, കൗസര്‍ എടപ്പകത്ത് എന്നിവരടങ്ങിയ ബെഞ്ച് ഈ ആവശ്യം നിഷേധിക്കുകയായിരുന്നു.
അതേസമയം ചില ക്രിമിനല്‍ കേസുകളില്‍ പ്രതികള്‍ ആരാണെന്ന് തീരുമാനിക്കേണ്ടത് മാധ്യമങ്ങളല്ലെന്നും കുറ്റക്കാരെ കണ്ടെത്തേണ്ടത്ത് കോടതിയാണെന്നും ഹൈക്കോടതി പറഞ്ഞു.
വ്യക്തി സ്വന്തന്ത്ര്യത്തെ ഹനിക്കുന്ന വിധത്തില്‍ മാധ്യമങ്ങളുടെ ഭാഗത്ത് നിന്ന് നീക്കമുണ്ടായാല്‍ കോടതിയെ സമീപിക്കാനുള്ള അവകാശം എല്ലാവര്‍ക്കും ഉണ്ടെന്നും കോടതി ചൂണ്ടിക്കാട്ടി. ഒരു കേസിലെ കുറ്റക്കാരന്‍, നിരപരാധി ആരൊക്കെയാണെന്ന് നിര്‍ണയിക്കുന്ന നീക്കങ്ങള്‍ മാധ്യമങ്ങള്‍ ഒഴിവാക്കണമെന്നും കോടതി ആവശ്യപ്പെട്ടു.
മാധ്യമങ്ങള്‍ ഉത്തരവാദിത്തോട് കൂടി പ്രവര്‍ത്തിക്കണമെന്നും കോടതി പറഞ്ഞു. നിര്‍ദേശം നല്‍കുമ്പോഴും മാധ്യമങ്ങളുടെ ഭരണഘടനാപരമായ അവകാശം കോടതി ഉറപ്പ് നല്‍കുന്നുണ്ട്.
Content Highlight: High court said can’nt control media in court reporting