| Monday, 16th October 2017, 2:26 pm

'സമരം ചെയ്യേണ്ടത് മറൈന്‍ ഡ്രൈവ് പോലുള്ള സ്ഥലങ്ങളില്‍'; കലാലയ രാഷ്ട്രീയം വേണ്ടെന്ന നിലപാടിലുറച്ച് ഹൈക്കോടതി

ഡൂള്‍ന്യൂസ് ഡെസ്‌ക്

കൊച്ചി: കാമ്പസുകളില്‍ രാഷ്ട്രീയം നിരോധിച്ചുകൊണ്ടുള്ള ഉത്തരവില്‍ നിലപാട് മാറ്റാതെ ഹൈക്കോടതി. കഴിഞ്ഞ 15 വര്‍ഷമായി കോടതികള്‍ ഇക്കാര്യം പറഞ്ഞുകൊണ്ടരിക്കുകയാണെന്നും ഹൈക്കോടതി ഓര്‍മ്മപ്പെടുത്തി.

രാഷ്ട്രീയ പ്രവര്‍ത്തനം നടത്തേണ്ടത് ക്യമ്പസുകളിലല്ലെന്നും സമരത്തിന് വേദിയാക്കേണ്ടത് മറൈന്‍ ഡ്രൈവ് പോലുള്ള സ്ഥലങ്ങളാണെന്നും കോടതി പറഞ്ഞു. കഴിഞ്ഞയാഴ്ചയാണ് ക്യാമ്പസുകളില്‍ രാഷ്ട്രീയവും സമരവും നിരോധിച്ചുകൊണ്ട് ഹൈക്കോടതി വിധിയുണ്ടായത്.


Also Read: കര്‍ണാടക നിയമസഭാ മന്ദിരത്തിന്റെ വജ്രജൂബിലിക്ക് എം.എല്‍.എമാര്‍ക്ക് സ്വര്‍ണ ബിസ്‌ക്കറ്റ്; കോടികള്‍ ചിലവഴിച്ച് ആഘോഷം നടത്താനുള്ള നിര്‍ദേശത്തിനെതിരെ വിമര്‍ശനം


ഇതിന് പിന്നാലെയാണ് കോടതി നിലപാട് ആവര്‍ത്തിച്ചത്. പൊന്നാനി എം.ഇ.എസ് കോളേജിന്റെ ഹര്‍ജി പരിഗണിച്ചുകൊണ്ടായിരുന്നു ഹൈക്കോടതിയുടെ കഴിഞ്ഞയാഴ്ചയിലെ ഉത്തരവ്.

വിദ്യാഭ്യാസ സ്ഥാപനങ്ങളില്‍ സമരവും സത്യാഗ്രഹവും പാടില്ലെന്നായിരുന്നു ഹൈക്കോടതിയുടെ ഉത്തരവ്. വിദ്യാലയങ്ങളില്‍ സമരം നടത്തുന്നത് അനുവദിക്കാനാകില്ലെന്നും, അത്തരം പ്രവര്‍ത്തനങ്ങളില്‍ ഏര്‍പ്പെടുന്നവരെ പുറത്താക്കാമെന്നും ഹൈക്കോടതി വ്യക്തമാക്കിയിരുന്നു.

രാഷ്ട്രീയപ്രവര്‍ത്തനം നടത്തണമെങ്കില്‍ പഠനം നിര്‍ത്തി പോകണമെന്നും കോടതി സൂചിപ്പിച്ചിരുന്നു. അതേസമയം കോടതിയുടെ നിലപാടിനെതിരെ രാഷ്ട്രീയ-സാംസ്‌കാരിക നേതാക്കള്‍ രംഗത്തെത്തിയിരുന്നു.

We use cookies to give you the best possible experience. Learn more