| Wednesday, 23rd October 2024, 2:53 pm

എം. എം ലോറൻസിന്റെ മൃതദേഹം മതാചാരപ്രകാരം സംസ്കരിക്കണമെന്ന് ആവശ്യപ്പെട്ടുള്ള മകളുടെ ഹരജി തള്ളി ഹൈക്കോടതി

ഡൂള്‍ന്യൂസ് ഡെസ്‌ക്

തിരുവനന്തപുരം: എം. എം ലോറൻസിന്റെ മൃതദേഹം മെഡിക്കൽ പഠനത്തിനായി വിട്ട് കൊടുക്കരുതെന്ന മകൾ ആശാ ലോറൻസിന്റെ ഹരജി തള്ളി ഹൈക്കോടതി. സി.പി.ഐ.എം നേതാവ് എം.എം ലോറൻസിന്റെ മൃതദേഹം പഠനാവശ്യത്തിനായി മെഡിക്കൽ കോളേജിന് വിട്ടുകൊടുക്കരുതെന്നും മതാചാരപ്രകാരം സംസ്കരിക്കണം എന്നും ആവശ്യപ്പെട്ടുള്ള മകൾ ആശാ ലോറൻസിന്റെ ഹരജിയാണ് തള്ളിയത്.

നിലവിൽ എം.എം ലോറൻസ് ആഗ്രഹിച്ചത് പോലെ അദ്ദേഹത്തിന്റെ മൃതദേഹം മെഡിക്കൽ പഠനത്തിനായി വിട്ട് കൊടുക്കാനൊരുങ്ങുകയാണ്. ജസ്റ്റിസ് വി.ജെ. അരുണിന്റെ ബെഞ്ചാണ് ആശാ ലോറൻസിന്റെ ഹരജി തള്ളിയത്. കോടതി ഇതുമായി ബന്ധപ്പെട്ട എം.എം ലോറൻസിന്റെ മൂന്ന് മക്കളുടെയും വാദം കേട്ടിരുന്നു. അദ്ദേഹത്തിന്റെ മൂത്ത മകൻ പിതാവിന്റെ ആഗ്രഹപ്രകാരം മൃതദേഹം വൈദ്യപഠനത്തിനായി വിട്ടുനൽകണമെന്ന് ആവശ്യപ്പെടുകയായിരുന്നു.

പിതാവ് തന്നോട് മെഡിക്കൽ കോളേജിൽ വൈദ്യ പഠനത്തിനായി ശരീരം വിട്ടുനൽകണമെന്ന് ആവശ്യപ്പെട്ടിരുന്നെന്ന് അദ്ദേഹം പറഞ്ഞു.

നേരത്തെ കോടതി മെഡിക്കൽ കോളേജ് അധികൃതരോട് കേരള അനാട്ടമി ആക്ട് ഉപയോഗിച്ച് തീരുമാനം എടുക്കാനായിരുന്നു നിർദേശിച്ചിരുന്നത്. അതനുസരിച്ച് മെഡിക്കൽ കോളേജ് അധികൃതർ പ്രത്യേക സമിതി രൂപീകരിച്ച് എം.എം ലോറൻസിന്റെ മക്കളുടെ വാദം കേട്ടിരുന്നു.

updating…

Content Highlight: High Court rejects m. m Lawrence’s daughter’s plea

We use cookies to give you the best possible experience. Learn more