തിരുവനന്തപുരം: രാജീവ് വധക്കേസില്‍ അഡ്വ. സി.പി ഉദയഭാനുവിന്റെ ജാമ്യാപേക്ഷ ഹൈക്കോടതി തള്ളി. ഉദയഭാനുവിനെ കസ്റ്റഡിയിലെടുത്ത് ചോദ്യം ചെയ്യേണ്ടതുണ്ടെന്ന് കോടതി നിരീക്ഷിച്ചു.
ഏത് ഉന്നതന്റെയും മുകളിലാണ് നിയമമെന്നും കോടതി പറഞ്ഞു. ഉദയഭാനുവിന് കീഴടങ്ങാന്‍ കൂടുതല്‍ സമയം അനുവദിക്കില്ലെന്നും കോടതി കൂട്ടിച്ചേര്‍ത്തു.
അന്വേഷണ ഉദ്യോഗസ്ഥന്റെ മുന്നില്‍ കീഴടങ്ങാമെന്നുള്ള ഉദയഭാനുവിന്റെ അപേക്ഷയും കോടതി തള്ളി. ഉദയഭാനുവിന്റെ അറസ്റ്റ് തടഞ്ഞ ജസ്റ്റിസ് ഉബൈദിന്റെ ഉത്തരവ് തെറ്റാണെന്നും കോടതി വ്യക്തമാക്കി.
അന്വേഷണത്തെ തടസ്സപ്പെടുത്തുന്നതായിരുന്നു ഇടക്കാല ഉത്തരവെന്നും കോടതി നിരീക്ഷിച്ചു. അതേസമയം ഉദയഭാനു എവിടെയാണെന്നതിനെക്കുറിച്ച് ഇപ്പോഴും വിവരമില്ല.
ഉദയഭാനു വീട്ടിലില്ലെന്ന് പൊലീസ് അറിയിച്ചു. ഉദയഭാനുവിനെ ഉടന്‍ അറസ്റ്റ് ചെയ്യുമെന്നാണ് പൊലീസ് പറയുന്നത്.