കൊച്ചി: ഒത്തുതീര്‍പ്പായെന്ന് പരാതിക്കാരി അറിയിച്ചതിനെ തുടര്‍ന്ന് നടന്‍ ഉണ്ണി മുകുന്ദനെതിരെയുള്ള പീഡനക്കേസ് ഹൈക്കോടതി റദ്ദാക്കി. പരാതിക്കാരിയുടെ ഭാഗം കേട്ട്, അത് അംഗീകരിച്ചാണ് ജസ്റ്റിസ് പി. ഗോപിനാഥിന്റെ ഉത്തരവ്.
2017 ഓഗസ്റ്റ് 23നാണ് സംഭവം നടന്നതെന്നാണ് യുവതിയുടെ പരാതി. സിനിമയുടെ തിരക്കഥ പറയാന്‍ വന്ന നടനോട് ഉണ്ണി മുകുന്ദന്‍ അപമര്യാദയായി പെരുമാറി എന്നാണ് കേസ്. 2017 സെപ്റ്റംബര്‍ 15നാണ് യുവതി പരാതി നല്‍കിയത്. ലൈംഗികമായി ആക്രമിക്കാന്‍ ശ്രമിക്കുക സ്ത്രീത്വത്തെ അപമാനിക്കുക തുടങ്ങിയ ലക്ഷ്യങ്ങളോടെ മോശമായി പെരുമാറിയെന്നായിരുന്നു യുവതിയുടെ പരാതി.
സംഭവത്തിന് ശേഷം തന്നെ അപകീര്‍ത്തിപ്പെടുത്താനും ഭീഷണിപ്പെടുത്താനും നടന്‍ ശ്രമിക്കുന്നുവെന്നും പരാതിക്കാരി കോടതിയെ അറിയിച്ചിരുന്നു. എന്നാല്‍ യുവതി പറയുന്നത് കളവാണെന്നും തന്നെ ഭീഷണിപ്പെടുത്തിയെന്നുമാണ് ഉണ്ണി മുകുന്ദന്റെ ആരോപണം.
നേരത്തെ തന്നെ കേസില്‍ പരാതിക്കാരിയുമായി നടന്‍ ഒത്തുതീര്‍പ്പായ വിവരം പുറത്തുവന്നിരുന്നു. കേസില്‍ എറണാകുളം ജുഡീഷ്യല്‍ ഫസ്റ്റ് ക്ലാസ് മജിസ്‌ട്രേറ്റ് കോടതിയിലെ തുടര്‍ നടപടികള്‍ ഹൈക്കോടതി ജൂണില്‍ ഇടക്കാല ഉത്തരവിലൂടെ സ്റ്റേ ചെയ്തിരുന്നു.
Content Highlight: High Court quashes case against actor Unni Mukundan for insulting womanhood after complainant informed about settlement