| Thursday, 13th June 2024, 3:52 pm

സൂര്യനെല്ലി കേസ്; മുന്‍ ഡി.ജെ.പി സിബി മാത്യൂസിനെതിരെ അന്വേഷണത്തിന് ഉത്തരവിട്ട് ഹൈക്കോടതി

ഡൂള്‍ന്യൂസ് ഡെസ്‌ക്

കൊച്ചി: സൂര്യനെല്ലി കേസില്‍ മുന്‍ ഡി.ജി.പി സിബി മാത്യൂസിനെതിരെ അന്വേഷത്തിന് ഉത്തരവിട്ട് ഹൈക്കോടതി. അതിജീവിതയുടെ വിവരങ്ങള്‍ വെളിപ്പെടുത്തിയതിനാണ് നടപടി. ‘നിര്‍ഭയം’ എന്ന തന്റെ ആത്മ കഥയിലാണ് അതിജീവിതയുമായി ബന്ധപ്പെട്ട വിവരങ്ങള്‍ സിബി മാത്യു വെളിപ്പെടുത്തിയത്.

2016ലാണ് നിര്‍ഭയം എന്ന പുസ്തകം പുറത്തിറങ്ങിയത്. ഇതിലെ ഒരു അധ്യായം സൂര്യനെല്ലിക്കേസുമായി ബന്ധപ്പെട്ടുള്ളതായിരുന്നു. ഈ അധ്യായത്തിലാണ് പെണ്‍കുട്ടിയുടെ ഐഡന്റിറ്റി വെളിപ്പെടുത്തുന്ന ചില വിവരങ്ങള്‍ സിബി മാത്യു എഴുതിയത്.

ഇതിനെതിരെ കേസിലെ അന്വേഷണ ഉദ്യോഗസ്ഥനായ കെ.കെ. ജോഷ്വ മണ്ണന്തല പൊലീസിലും തിരുവനന്തപുരം ജില്ലാ പൊലീസ് മേധാവിയെയും സമീപിക്കുകയായിരുന്നു. എന്നാല്‍ പരാതിയില്‍ കേസെടുക്കാന്‍ പൊലീസ് നേതൃത്വം തയ്യാറായില്ല. തുടര്‍ന്ന് പരാതിക്കാരന്‍ ഹൈക്കോടതിയെ സമീപിക്കുകയായിരുന്നു.

പരാതി പരിശോധിച്ച് നടപടി സ്വീകരിക്കണമെന്ന് കോടതി ഉത്തരവ് ഉണ്ടായിട്ടും കേസെടുക്കാന്‍ പൊലീസ് തയ്യാറായില്ല. ഇതിനുപിന്നാലെ അന്വേഷണ ഉദ്യോഗസ്ഥന്‍ വീണ്ടും ഹൈക്കോടതിയെ സമീപിച്ചതിനെ തുടര്‍ന്നാണ് ഉത്തരവ്. അതിജീവിതയുടെ വിവരങ്ങള്‍ വെളിപ്പെടുത്തുന്നത് കുറ്റകൃത്യമാണെന്ന് ചൂണ്ടിക്കാട്ടിയ കെ.കെ. ജോഷ്വ തക്കതായ നടപടിയെടുക്കണമെന്നാണ് കോടതിയോട് ആവശ്യപ്പെട്ടിരുന്നത്.

1996 ലാണ് കേസിനാസ്പപദമായ സംഭവം നടന്നത്. സൂര്യനെല്ലി സ്വദേശിയായ പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിയെ ജനുവരി 16 മുതല്‍ 40 ദിവസം തുടര്‍ച്ചയായി നാല്പത്തിയഞ്ചോളംപേര്‍ പല സ്ഥലങ്ങളില്‍വെച്ച് ബലാത്സംഗം ചെയ്തുവെന്നാണ് കേസ്.

Content Highlight: High Court orders inquiry against former DGP CB Mathews in Suryanelli case

We use cookies to give you the best possible experience. Learn more