കൊച്ചി: കെ.എസ്.ആര്‍.ടി.സിയിലെ 800 എംപാനല്‍ പെയിന്റര്‍മാരെ പിരിച്ചു വിടാന്‍ ഹൈക്കോടതി ഉത്തരവ്. നിലവിലുള്ള എംപാനല്‍ പെയിന്റര്‍മാരെ പിരിച്ചുവിട്ട് പി.എസ്.സി റാങ്ക് ലിസ്റ്റിലുള്ളവരെ നിയമിക്കാനാണ് ഹൈക്കോടതി ആവശ്യം.
പെയിന്റര്‍ തസ്തികയിലുള്ള പി.എസ്.സി റാങ്ക് ലിസ്റ്റിലുള്ളവര്‍ നല്‍കിയ ഹര്‍ജിയിലാണ് ഉത്തരവ്. പി.എസ്.സി റാങ്ക് പട്ടിക നിലനില്‍ക്കുമ്പോള്‍ അവരെ നിയോഗിക്കാതെ, താത്ക്കാലികക്കാരെ നിയമിക്കുന്ന നടപടി സ്വീകരിക്കാന്‍ കഴിയില്ലെന്ന് ഹൈക്കോടതി നിര്‍ദ്ദേശിച്ചു. ഇത് നിലവിലുള്ള നിയമങ്ങള്‍ക്ക് വിരുദ്ധമാണെന്നും കോടതി അറിയിച്ചു.
എംപാനല്‍ കണ്ടക്ടര്‍മാരെയും ഡ്രൈവര്‍മാരെയും പിരിച്ചു വിട്ടതിന് പിന്നാലെയാണ് ഹൈക്കോടതി ഉത്തരവ്. എംപാനല്‍ കണ്ടക്ടര്‍മാരെയും ഡ്രൈവര്‍മാരെയും പിരിച്ചുവിടാന്‍ ഉത്തരവിറക്കിയ അതേ സമീപനം തന്നെയാണ് ഹൈക്കോടതി ഇക്കാര്യത്തിലും സ്വീകരിച്ചത്.