'കൂട്ടിയ ബസ്ചാര്‍ജ് തന്നെ ഈടാക്കും'; ബസ് ചാര്‍ജ് കുറച്ച നടപടി സ്റ്റേ ചെയ്ത് ഹൈക്കോടതി
Kerala News
'കൂട്ടിയ ബസ്ചാര്‍ജ് തന്നെ ഈടാക്കും'; ബസ് ചാര്‍ജ് കുറച്ച നടപടി സ്റ്റേ ചെയ്ത് ഹൈക്കോടതി
ഡൂള്‍ന്യൂസ് ഡെസ്‌ക്
Tuesday, 9th June 2020, 3:37 pm

തിരുവനന്തപുരം: കൂട്ടിയ ബസ് ചാര്‍ജ് കുറച്ച സര്‍ക്കാര്‍ നടപടി ഹൈക്കോടതി സ്‌റ്റേ ചെയ്തു. സ്വകാര്യ ബസ് ഉടമകളുടെ ഹരജിയിലാണ് നടപടി.

ഉത്തരവ് സ്റ്റേ ചെയ്തതോടെ ബസുകളില്‍ കൂടിയ നിരക്ക് തന്നെ ഈടാക്കാമെന്നും ഹൈക്കോടതി അറിയിച്ചു. സര്‍ക്കാര്‍ പുതിയ ഉത്തരവ് ഇറക്കുന്നതു വരെയാണ് സ്റ്റേ. 12 രൂപയായിരുന്നു ബസുകളുടെ വര്‍ധിപ്പിച്ച മിനിമം ചാര്‍ജ്.

സാമൂഹിക അകലം പാലിക്കുന്നതിന്റെ ഭാഗമായാണ് ബസ് ചാര്‍ജ് കൂട്ടിയിരുന്നത്. എന്നാല്‍ ഇളവുകള്‍ പ്രഖ്യാപിച്ചതോടെ സര്‍ക്കാര്‍ ഉത്തരവ് പിന്‍വലിച്ചിരുന്നു.

അതേസമയം കനത്ത നഷ്ടം നേരിട്ടതിനെ തുടര്‍ന്ന് പല സ്വകാര്യ ബസുകളും സേവനം രണ്ടുദിവസമായി നിര്‍ത്തിവെച്ചിരിക്കുകയാണ്.

ഉത്തരവ് പരിശോധിച്ച ശേഷമാകും തീരുമാനമെടുക്കുകയെന്ന് ഗതാഗത മന്ത്രി എ. കെ ശശീന്ദ്രന്‍ അറിയിച്ചു.

updating…