രാജ്യസഭാ തെരഞ്ഞെടുപ്പ് ഈ സര്‍ക്കാരിന്റെ കാലത്ത് തന്നെ നടത്തണം; തെരഞ്ഞെടുപ്പ് കമ്മീഷനെതിരെ ഹൈക്കോടതി
Kerala News
രാജ്യസഭാ തെരഞ്ഞെടുപ്പ് ഈ സര്‍ക്കാരിന്റെ കാലത്ത് തന്നെ നടത്തണം; തെരഞ്ഞെടുപ്പ് കമ്മീഷനെതിരെ ഹൈക്കോടതി
ഡൂള്‍ന്യൂസ് ഡെസ്‌ക്
Monday, 12th April 2021, 2:28 pm

കൊച്ചി: നിലവിലുള്ള സര്‍ക്കാരിന്റെ കാലത്ത് തന്നെ രാജ്യസഭാ തെരഞ്ഞെടുപ്പ് നടത്തണമെന്ന് ഹൈക്കോടതിയുടെ ഇടക്കാല ഉത്തരവ്. തെരഞ്ഞെടുപ്പിനായുള്ള നടപടിക്രമങ്ങള്‍ പൂര്‍ത്തിയാക്കാനും ഹൈക്കോടതി തെരഞ്ഞെടുപ്പ് കമ്മീഷനോട് നിര്‍ദേശിച്ചു.

ഈ സര്‍ക്കാരിന്റെ കാലത്ത് തന്നെ രാജ്യസഭാ തെരഞ്ഞെടുപ്പ് നടത്തണമെന്ന് ആവശ്യപ്പെട്ട് സി.പി.ഐ.എമ്മും നിയമസഭാ സെക്രട്ടറിയും സമര്‍പ്പിച്ച ഹരജിയിലാണ് ഉത്തരവ്.

ഈ സഭയിലെ അംഗങ്ങള്‍ക്ക് രാജ്യസഭാ തെരഞ്ഞെടുപ്പില്‍ പങ്കെടുക്കാന്‍ അവകാശമുണ്ട്, ഇപ്പോള്‍ തെരഞ്ഞെടുപ്പ് നടന്നില്ലെങ്കില്‍ രാജ്യസഭയില്‍ കേരളത്തില്‍ നിന്നുള്ള ഒഴിവ് ഉണ്ടാകും എന്നീ കാരണങ്ങള്‍ ഉന്നയിച്ചാണ് സി.പി.ഐ.എമ്മിന് വേണ്ടി എസ് ശര്‍മയും നിയമസഭയ്ക്ക് വേണ്ടി നിയമസഭാ സെക്രട്ടറിയും ഹരജി നല്‍കിയത്.

തെരഞ്ഞെടുപ്പ് നടത്തുന്നതുമായി ബന്ധപ്പെട്ട് ഉടന്‍ നടപടികള്‍ എടുക്കണമെന്നും ഹൈക്കോടതി തെരഞ്ഞെടുപ്പ് കമ്മീഷന് നിര്‍ദേശം നല്‍കിയിട്ടുണ്ട്.

അതേസമയം സംസ്ഥാന സര്‍ക്കാരിന്റെ കാലാവധി പൂര്‍ത്തിയാകാന്‍ പോകുന്ന സാഹചര്യത്തില്‍ ഇപ്പോള്‍ രാജ്യസഭാ തെരഞ്ഞെടുപ്പ് നടത്തേണ്ടതില്ലെന്നായിരുന്നു തെരഞ്ഞെടുപ്പ് കമ്മീഷന്‍ രാജ്യസഭാ തെരഞ്ഞെടുപ്പ് നടത്തുന്നതുമായി ബന്ധപ്പെട്ട് പറഞ്ഞിരുന്നത്.

ഡൂള്‍ന്യൂസിനെ ടെലഗ്രാംവാട്‌സാപ്പ് എന്നിവയിലൂടേയും  ഫോളോ ചെയ്യാം. വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക

ഡൂള്‍ന്യൂസിന്റെ സ്വതന്ത്ര മാധ്യമപ്രവര്‍ത്തനത്തെ സാമ്പത്തികമായി സഹായിക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യൂ

Content Highlight: High court of Kerala ruled that Rajyasabha election must have held before the new government