| Wednesday, 10th June 2020, 2:29 pm

തച്ചങ്കരിയുടെ ഹരജി ഹൈക്കോടതിയും തള്ളി; സ്വത്ത് സമ്പാദനക്കേസില്‍ നിന്നും ഒഴിവാക്കില്ല

ഡൂള്‍ന്യൂസ് ഡെസ്‌ക്

കൊച്ചി: അനധികൃത സ്വത്ത് സമ്പാദനക്കേസില്‍ നിന്നും ഒഴിവാക്കണമെന്ന ടോമിന്‍ ജെ തച്ചങ്കരിയുടെ ആവശ്യം ഹൈക്കോടതിയും തള്ളി.

അനധികൃത സ്വത്ത് സമ്പാദന കേസില്‍ വിടുതല്‍ ഹരജി ആവശ്യപ്പെട്ട് ക്രൈംബ്രാഞ്ച് മേധാവി ടോമിന്‍ തച്ചങ്കരി ഹൈക്കോടതിയെ സമീപിച്ചിരുന്നു.

വരവില്‍ കവിഞ്ഞ സ്വത്ത് സമ്പാദിച്ചെന്ന കേസില്‍ വിടുതല്‍ ഹരജി തള്ളിയ കോട്ടയം വിജിലന്‍സ് കോടതിയുടെ നടപടി ചോദ്യം ചെയ്താണ് തച്ചങ്കരി ഹൈക്കോടതിയെ സമീപിച്ചത്.

ഔദ്യോഗിക പദവി ദുരുപയോഗം ചെയ്ത് 65 ലക്ഷം രൂപ സമ്പാദിച്ചെന്നാണ് ടോമിന്‍ ജെ തച്ചങ്കരിക്കെതിരായ കേസ്. തച്ചങ്കരിക്കെതിരെ തെളിവുണ്ടെന്ന് വിലയിരുത്തിയാണ് കോട്ടയം വിജിലന്‍സ് കോടതി തച്ചങ്കരിയുടെ വിടുതല്‍ ഹര്‍ജി തള്ളിയത്. അതേസമയം, സ്വത്ത് മാതാപിതാക്കള്‍ വഴി പരമ്പരാഗതമായി കൈമാറിക്കിട്ടിയതാണെന്നായിരുന്നു തച്ചങ്കരിയുടെ വാദം.

എന്നാല്‍, ഇതിന്റെ ഉറവിടം വ്യക്തമാക്കാന്‍ സാധിച്ചിട്ടില്ല. തൃശൂര്‍ സ്വദേശിയായ പി.ഡി ജോസ് ആണ് തച്ചങ്കരിക്കെതിരെ പരാതി നല്‍കിയിരുന്നത്.

ഡൂള്‍ന്യൂസിനെ ഫേസ്ബുക്ക്ടെലഗ്രാംഹലോ പേജുകളിലൂടെയും ഫോളോ ചെയ്യാം. വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക 

ഡൂള്‍ന്യൂസിനെ  സാമ്പത്തികമായി സഹായിക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യൂ

We use cookies to give you the best possible experience. Learn more