കൊച്ചി: 2015ലെ നിയമസഭാ കയ്യാങ്കളി കേസില്‍ സ്‌റ്റേ വേണമെന്ന ആവശ്യം തള്ളി ഹൈക്കോടതി. കേസില്‍ മന്ത്രിമാരായ ഇ.പി ജയരാജന്‍, കെ. ടി ജലീല്‍ എന്നിവരോട് ഹാജരാകാനും ആവശ്യപ്പെട്ടു.
എല്‍.ഡി.എഫ് സര്‍ക്കാര്‍ അധികാരത്തില്‍ വന്നതിന് പിന്നാലെ ഇവര്‍ക്കെതിരായ കേസ് ഒഴിവാക്കാനുള്ള നീക്കം നടന്നിരുന്നു. ഇതിനായി തിരുവനന്തപുരം സി.ജെ.എം കോടതിയില്‍ കേസ് പിന്‍വലിക്കണമെന്നാവശ്യപ്പെട്ട് ഹരജിയും നല്‍കിയിരുന്നു.
എന്നാല്‍ വിചാരണ കോടതി കേസ് റദ്ദാക്കാനാകില്ലെന്ന് വ്യക്തമാക്കുകയായിരുന്നു. വിചാരണ നടപടികള്‍ തുടരുമെന്നും അറിയിച്ചു. കേസില്‍ പ്രതിചേര്‍ക്കപ്പെട്ട മന്ത്രിമാരും എം.എല്‍.എമാരും ബുധനാഴ്ച കോടതിയില്‍ എത്തണമെന്നും കോടതി വ്യക്തമാക്കിയിരുന്നു. ഈ പശ്ചാത്തലത്തിലാണ് സര്‍ക്കാര്‍ ഹൈക്കോടതിയെ സമീപിച്ച് വിചാരണ കോടതിയുടെ നടപടിയില്‍ സ്റ്റേ ആവശ്യപ്പെട്ടത്. ഇതിനോടൊപ്പം കേസ് റദ്ദാക്കാനാകില്ലെന്ന കോടതിയുടെ തീരുമാനത്തിനെതിരെ ഹൈക്കോടതിയില്‍ സര്‍ക്കാര്‍ അപ്പീലും നല്‍കിയിരുന്നു.
സ്റ്റേ തടയണമെന്ന ആവശ്യം കോടതി അംഗീകരിച്ചില്ല. അത് തടയാന്‍ നല്‍കിയ അപ്പീലില്‍ അടുത്ത ചൊവ്വാഴ്ച ഹൈക്കോടതി വിശദമായ വാദം കേള്‍ക്കും.
ഡൂള്‍ന്യൂസിനെ ടെലഗ്രാം, വാട്സാപ്പ് എന്നിവയിലൂടേയും ഫോളോ ചെയ്യാം. വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക