പ്രളയം; അണക്കെട്ടുകള്‍ തുറന്നുവിട്ടതില്‍ വിശദീകരണം തേടി സര്‍ക്കാരിന് ഹൈക്കോടതി നോട്ടീസ്
Kerala Flood
പ്രളയം; അണക്കെട്ടുകള്‍ തുറന്നുവിട്ടതില്‍ വിശദീകരണം തേടി സര്‍ക്കാരിന് ഹൈക്കോടതി നോട്ടീസ്
ഡൂള്‍ന്യൂസ് ഡെസ്‌ക്
Wednesday, 29th August 2018, 4:38 pm

`കൊച്ചി: അണക്കെട്ടുകള്‍ തുറന്നുവിട്ടതില്‍ ജുഡീഷ്യല്‍ അന്വേഷണം ആവശ്യപ്പെട്ട് സമര്‍പ്പിച്ച ഹരജിയില്‍ സര്‍ക്കാരിന് ഹൈക്കോടതി നോട്ടീസ്. ഹരജിയില്‍ വിശദമായി പരിഗണിച്ച് തീരുമാനമെടുക്കേണ്ടതുണ്ട് എന്ന് കണ്ടതിനെതുടര്‍ന്നാണ് കോടതി സര്‍ക്കാരിന് നോട്ടീസയച്ചത്.

സെപ്റ്റംബര്‍ 12ന് ഹരജി വീണ്ടും പരിഗണിക്കും.

ഓഗസ്റ്റ് മാസം ആദ്യം തന്നെ സംസ്ഥാനത്തെ ഡാമുകളില്‍ ജലനിരപ്പ് പൂര്‍ണശേഷിയുടെ തൊട്ടടുത്തെത്തിയിരുന്നു. ആ സമയം കാലാവസ്ഥാ പ്രവചനവും സര്‍ക്കാരിന്റെ കൈയിലുണ്ടായിരുന്നുവെന്ന് ഹരജിയില്‍ ചൂണ്ടിക്കാണിക്കുന്നു.

ALSO READ: കഴിഞ്ഞ നാല് വര്‍ഷം കൊണ്ട് മോദി സര്‍ക്കാര്‍ വിജയിപ്പിച്ച എന്തെങ്കിലും പദ്ധതി ഉണ്ടോ?;99.3 ശതമാനം നോട്ടുകളും തിരിച്ചെത്തിയെന്ന വാര്‍ത്തയില്‍ കേന്ദ്രത്തിനെതിരെ ട്രോള്‍ മഴ

അങ്ങനെയുള്ളപ്പോള്‍ ശക്തമായ മഴയുണ്ടാകുമെന്ന് ബോധ്യമുണ്ടായിരിക്കെ അണക്കെട്ടുകളില്‍ നിന്ന് കൃത്യമായി വെള്ളം തുറന്നുവിട്ട് ജലനിരപ്പ് സുരക്ഷിതമായി നിലനിര്‍ത്താന്‍ സര്‍ക്കാര്‍ ശ്രമിച്ചില്ലെന്നും ഹരജിക്കാരന്‍ ആരോപിക്കുന്നു.

അണക്കെട്ട് തുറക്കുന്നതിലടക്കം കെ.എസ്.ഇ.ബിയുടെ ഭാഗത്തുനിന്ന് വീഴ്ച സംഭവിച്ചിട്ടുണ്ടെന്നും ഹരജിയില്‍ ആരോപിക്കുന്നു. കൃത്യമായ മുന്നറിയിപ്പ് ജനങ്ങള്‍ക്ക് നല്‍കിയിരുന്നില്ലെന്നും ഹരജിയില്‍ പറയുന്നു.

കേന്ദ്ര വിദഗ്ധസംഘത്തെക്കൊണ്ട് ഡാം മാനേജ്മെന്റിനെപ്പറ്റി വിശദമായ അന്വേഷണം നടത്തണമെന്നും ഹര്‍ജിക്കാരന്‍ ആവശ്യമുന്നയിച്ചിട്ടുണ്ട്. ഇക്കാര്യങ്ങളില്‍ വിശദീകരണം തേടിയാണ് ഹൈക്കോടതി സര്‍ക്കാരിന് നോട്ടീസയച്ചിരിക്കുന്നത്.

WATCH THIS VIDEO: