| Friday, 6th March 2020, 12:39 pm

ദല്‍ഹി കലാപം; ഹരജികള്‍ മാര്‍ച്ച് 12 ന് പരിഗണിക്കുമെന്ന് ദല്‍ഹി ഹൈക്കോടതി

ഡൂള്‍ന്യൂസ് ഡെസ്‌ക്

ന്യൂദല്‍ഹി: ദല്‍ഹി കലാപത്തോടനുബന്ധിച്ചുള്ള ഹരജികള്‍ മാര്‍ച്ച് 12 ന് പരിഗണിക്കുമെന്ന് ഹൈക്കോടതി. പ്രകോപനപരമായ പ്രസംഗങ്ങള്‍ സംബന്ധിച്ച ഹരജിയും അന്ന് തന്നെ പരിഗണിക്കും.

ഡൂൾന്യൂസ് യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യാനായി ഇവിടെ ക്ലിക്ക് ചെയ്യൂ

നേരത്തെ ദല്‍ഹി കലാപവുമായി ബന്ധപ്പെട്ട എല്ലാ കേസുകളും വെള്ളിയാഴ്ച തന്നെ പരിഗണിക്കണമെന്ന് ദല്‍ഹി ഹൈക്കോടതിക്ക് സുപ്രീംകോടതി നിര്‍ദ്ദേശം നല്‍കിയിരുന്നു.

ബി.ജെ.പി നേതാക്കള്‍ക്കെതിരെ എഫ്.ഐ.ആര്‍ രജിസ്റ്റര്‍ചെയ്യണമെന്ന് ആവശ്യപ്പെട്ടുകൊണ്ടുള്ള ഹരജികള്‍ പരിഗണിക്കുന്നതിന് തിങ്കളാഴ്ചവരെ സമയം വേണമെന്ന സോളിസിറ്റര്‍ ജനറല്‍ തുഷാര്‍ മേത്തയുടെ ആവശ്യം സുപ്രീം കോടതി തള്ളിക്കളഞ്ഞിരുന്നു.

വാര്‍ത്തകള്‍ ടെലഗ്രാമില്‍ ലഭിക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യൂ

വിദ്വേഷ പ്രസംഗത്തില്‍ എഫ്.ഐ.ആര്‍ ഇടാന്‍ തടസ്സം എന്താണെന്ന് കോടതി ചോദിച്ചു. ബി.ജെ.പി നേതാക്കള്‍ക്കെതിരെ എഫ്.ഐ.ആര്‍ രജിസ്റ്റര്‍ ചെയ്യണമെന്ന കേസ് ഏപ്രില്‍ 13 ലേക്ക് മാറ്റിവെച്ച ദല്‍ഹി ഹൈക്കോടതിയുടെ തീരുമാനത്തേയും സുപ്രീം കോടതി വിമര്‍ശിച്ചു.

തീരുമാനം എടുക്കാന്‍ ഏപ്രില്‍ 13 വരെ എന്തിന് സമയം കൊടുത്തെന്നും ഇത് നീതീകരിക്കാന്‍ ആവാത്തതാണെന്നും സുപ്രീംകോടതി ചൂണ്ടിക്കാട്ടിയിരുന്നു. ഇതിന്റെ അടിസ്ഥാനത്തിലാണ് വെള്ളിയാഴ്ച തന്നെ ഹരജികള്‍ കേള്‍ക്കണമെന്ന് ഹൈക്കോടതിക്ക് സുപ്രീംകോടതി നിര്‍ദ്ദേശം നല്‍കിയത്.

WATCH THIS VIDEO:

We use cookies to give you the best possible experience. Learn more