| Monday, 23rd December 2024, 4:24 pm

കേരളത്തില്‍ നിന്നും തിരുനെല്‍വേലിയില്‍ മാലിന്യം തള്ളിയതില്‍ ഇടപെട്ട് ഹൈക്കോടതി

ഡൂള്‍ന്യൂസ് ഡെസ്‌ക്

ചെന്നൈ: കേരളത്തില്‍ നിന്നും തിരുനെല്‍വേലിയില്‍ മെഡിക്കല്‍ മാലിന്യം തള്ളിയ കേസിൽ ഇടപെട്ട് ഹൈക്കോടതി. 2024 ജനുവരി പത്തിനകം റിപ്പോര്‍ട്ട് സമര്‍പ്പിക്കാന്‍ കോടതി നിര്‍ദേശിച്ചു.

ജസ്റ്റിസുമാരായ ബെച്ചു കുര്യന്‍ തോമസ്, പി. ഗോപിനാഥ് എന്നിവരടങ്ങിയ ബെഞ്ചാണ് വിഷയം പരിഗണിച്ചത്.

വിഷയത്തില്‍ അന്വേഷണം നടത്തി റിപ്പോര്‍ട്ട് സമര്‍പ്പിക്കാന്‍ തദ്ദേശ സ്വയംഭരണവകുപ്പ് സെക്രട്ടറിയ്ക്കാണ് കോടതിയുടെ നിര്‍ദേശം ലഭിച്ചിരിക്കുന്നത്.

സംഭവത്തില്‍ നാല് പേര്‍ അറസ്റ്റിലായിട്ടുണ്ട്. ലോറിയുടമയായ ചെല്ലദുരെ, കണ്ണൂര്‍ സ്വദേശി നിഥിന്‍ ജോര്‍ജ്, തിരുനെല്‍വേലി സുത്തമല്ലി സ്വദേശികളായ മായാണ്ടി, മനോഹര്‍ എന്നിവരാണ് അറസ്റ്റിലായത്.

നിലവില്‍ തിരുനെല്‍വേലിയില്‍ നിന്ന് മാലിന്യം കേരളത്തിലേക്ക്  തിരികെയെത്തിക്കുകയാണ്. ഇന്നലെ രാത്രി 18 ലോറികളില്‍ മാലിന്യം നീക്കിയിരുന്നു.

കേരളത്തിലെത്തിക്കുന്ന മാലിന്യം വേര്‍തിരിച്ച് സംസ്‌കരിക്കും. മാലിന്യം തിരികെയെത്തിക്കാന്‍ ദേശീയ ഹരിത ട്രൈബ്യൂണല്‍ നിര്‍ദേശിച്ചിരുന്ന മൂന്ന് ദിവസത്തെ സമയം ഇന്നലെ അവസാനിച്ചിരുന്നു.

കേരളത്തില്‍ നിന്നും തമിഴ്നാട്ടില്‍ മാലിന്യം തള്ളിയ നീക്കത്തില്‍ ഇതുവരെ ആറ് കേസുകള്‍ തമിഴ്‌നാട് പൊലീസ് രജിസ്റ്റര്‍ ചെയ്തിട്ടുണ്ട്.

കഴിഞ്ഞ ദിവസം ചീഫ് സെക്രട്ടറിയുടെ അധ്യക്ഷതയില്‍ മാലിന്യനീക്കം സംബന്ധിച്ച് യോഗം ചേര്‍ന്നിരുന്നു. ക്ലീന്‍ കേരള കമ്പനിയെയാണ് മാലിന്യനീക്കത്തിനായി യോഗം ചുമതലപ്പെടുത്തിയത്.

Content Highlight: High Court intervened in the case of dumping garbage in Tirunelveli from Kerala

Latest Stories

We use cookies to give you the best possible experience. Learn more