വാളയാര്‍: വാളയാര്‍ കേസ് സി.ബി.ഐക്ക് വിട്ടു. ഹൈക്കോടതിയാണ് സി.ബി.ഐക്ക് വിട്ടുകൊണ്ട് ഉത്തരവിട്ടത്. കേസുമായി ബന്ധപ്പെട്ട രേഖകള്‍ കൈമാറണമെന്നും കോടതി സര്‍ക്കാരിന് നിര്‍ദേശം നല്‍കി.
കേസ് സി.ബി.ഐക്ക് വിട്ടുകൊണ്ട് സംസ്ഥാന സര്‍ക്കാര്‍ നേരത്തെ വിജ്ഞാപനമിറക്കിയെങ്കിലും ഇതില്‍ ചില അവ്യക്തതകള്‍ നിലനിന്നിരുന്നു.
പുനരന്വേഷണമാണോ തുടരന്വേഷണമാണോ കേസില്‍ വേണ്ടത് എന്ന അവ്യക്തതയാണ് നിലനിന്നിരുന്നത്. ഈ അവ്യക്തതകള്‍ നീക്കണമെന്ന് ആവശ്യപ്പെട്ട് കുട്ടിയുടെ മാതാവ് ഹൈക്കോടതിയെ സമീപിച്ചിരുന്നു.
മാത്രമല്ല, കോടതി മേല്‍നോട്ടത്തിലുള്ള അന്വേഷണമാായിരുന്നു പെണ്‍കുട്ടിയുടെ മാതാവ് ആവശ്യപ്പെട്ടിരുന്നത്.
ഈ ഘട്ടത്തിലാണ് കോടതി ഇടപെടല്‍ നടത്തിയത്. ഇനിയും അന്വേഷണം ഏറ്റെടുക്കുന്നത് വൈകിയാല്‍ കേസിനെ ബാധിച്ചേക്കാമെന്നും കോടതി നിരീക്ഷിച്ചു.
തിരുവനന്തപുരം സി.ബി.ഐ യൂണിറ്റ് എസ്. പി ക്കാണ് കേസ് ഏറ്റെടുക്കാന്‍ കോടതി നിര്‍ദേശം നല്‍കിയത്.
ഡൂള്‍ന്യൂസിനെ ടെലഗ്രാം, വാട്സാപ്പ് എന്നിവയിലൂടേയും ഫോളോ ചെയ്യാം. വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക
ഡൂള്‍ന്യൂസിന്റെ സ്വതന്ത്ര മാധ്യമപ്രവര്‍ത്തനത്തെ സാമ്പത്തികമായി സഹായിക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യൂ
Content Highlight: High court handovered the Walayar case to CBI