| Friday, 8th November 2019, 3:22 pm

യു.എ.പി.എ കേസ്; അലന്റെയും താഹയുടെയും ജാമ്യാപേക്ഷ ഹൈക്കോടതി 14ാം തിയ്യതിയിലേക്ക് മാറ്റി

ഡൂള്‍ന്യൂസ് ഡെസ്‌ക്

കൊച്ചി: യു.എ.പി.എ ചുമത്തി അറസ്റ്റിലായ വിദ്യാര്‍ഥികളായ അലന്റെയും താഹയുടെയും ജാമ്യാപേക്ഷ പരിഗണിക്കുന്നത് ഹൈക്കോടതി ഈ മാസം പതിനാലാം തിയ്യതിയിലേക്ക് മാറ്റി. വിഷയത്തില്‍ സര്‍ക്കാരിന്റെയും പൊലീസിന്റെയും വിശദീകരണം ചോദിച്ചു കൊണ്ട് കോടതി ഹര്‍ജി പരിഗണിക്കുന്നത് 14ാം തിയ്യതിയിലേക്ക് മാറ്റുകയായിരുന്നു.

വാര്‍ത്തകള്‍ ടെലഗ്രാമില്‍ ലഭിക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യൂ

നേരത്തെ ജാമ്യാപേക്ഷ തള്ളിയ കോഴിക്കോട് ജില്ലാ സെഷന്‍സ് കോടതി വിധി ചോദ്യം ചെയ്താണ് ഇരുവരും ഹൈക്കോടതിയെ സമീപിച്ചത്.

മാവോയിസ്റ്റ് ബന്ധം തെളിയിക്കാനുതകുന്ന ഒരു രേഖയും പൊലീസിന്റെ പക്കലില്ലെന്നാണ് ഇരുവരുടെയും ഹര്‍ജിയില്‍ പറയുന്നത്. നിയമ വിദ്യാര്‍ഥിയായ തനിക്ക് ക്രിമിനല്‍ പശ്ചാത്തലമില്ലെന്നാണ് അലന്റെ ജാമ്യാപേക്ഷയില്‍ പറയുന്നത്. ഒരു ഫോണ്‍ മാത്രമാണ് തന്റെ വീട്ടില്‍ നിന്നും കണ്ടെടുത്തതെന്നും അത് മാവോവാദി ബന്ധം തെളിയിക്കുന്ന രേഖയല്ലെന്നും ജാമ്യാപേക്ഷയിലുണ്ട്.

ഡൂൾന്യൂസ് യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യാനായി ഇവിടെ ക്ലിക്ക് ചെയ്യൂ

താന്‍ ജേര്‍ണലിസം വിദ്യാര്‍ഥിയാണെന്നും ഏതെങ്കിലും പുസ്തകം കണ്ടെടുത്തതിന്റെ പേരില്‍ മാവോയിസ്റ്റ് സംഘടനയില്‍ അംഗമാണെന്ന് പറയാന്‍ കഴിയില്ലെന്നുമാണ് താഹയുടെ ജാമ്യാപേക്ഷയില്‍ പറയുന്നത്. തന്നെക്കൊണ്ട് പൊലീസ് മുദ്രാവാക്യം വിളിപ്പിച്ചെന്നും ജാമ്യാപേക്ഷയില്‍ ആരോപിക്കുന്നു.

We use cookies to give you the best possible experience. Learn more