| Monday, 19th February 2018, 2:41 pm

'ബാബു സെബാസ്റ്റ്യന് യോഗ്യതയില്ല'; എം.ജി സര്‍വകലാശാല വി.സി നിയമനം ഹൈക്കോടതി റദ്ദാക്കി

ഡൂള്‍ന്യൂസ് ഡെസ്‌ക്

തിരുവനന്തപുരം: എം.ജി സര്‍വകാലാശാല വൈസ് ചാന്‍സലറുടെ നിയമനം ഹൈക്കോടതി റദ്ദാക്കി. ബാബു സെബാസ്റ്റിയന്‍ യോഗ്യതയില്ലാത്ത ആളാണെന്ന് ഹൈക്കോടതി വ്യക്തമാക്കി.

വി.സിയുടെ നിയമനം റദ്ദാക്കാനുള്ള ഹര്‍ജിയിലാണ് കോടതി നടപടി. വി.സിയെ തെരഞ്ഞെടുക്കുന്നതിലുള്ള സമിതിയിലും അപാകതയുണ്ടെന്ന് കോടതി നിരീക്ഷിച്ചു.

സെലക്ഷന്‍ കമ്മിറ്റി രൂപീകരിച്ചതിലും കോടതി അതൃപ്തി രേഖപ്പെടുത്തി.

നേരത്തെ എം.ജി യൂണിവേഴ്‌സിറ്റി മുന്‍ വി.സിയേയും ഹൈക്കോടതി അയോഗ്യനാക്കിയിരുന്നു.

We use cookies to give you the best possible experience. Learn more