| Friday, 23rd March 2018, 11:26 pm

നെഹ്‌റു കോളേജിനു മുന്നിലെ ജിഷ്ണുവിന്റെ സ്മാരകം ഉടന്‍ പൊളിച്ച് മാറ്റണം; കര്‍ശന നിര്‍ദ്ദേശവുമായി ഹൈക്കോടതി

ഡൂള്‍ന്യൂസ് ഡെസ്‌ക്

കൊച്ചി: പാമ്പാടി നെഹ്റു കോളജ് പരിസരത്തെ ജിഷ്ണു പ്രണോയ് സ്മാരകം എത്രയും പെട്ടെന്ന് തന്നെ പൊളിച്ചുമാറ്റണമെന്ന നിര്‍ദ്ദേശവുമായി ഹൈക്കോടതി. മൂന്നാഴ്ചയ്ക്കുള്ളില്‍ പൊളിച്ചു നീക്കാനാണ് ഹൈക്കോടതി നിര്‍ദ്ദേശം.

കോളേജിനടുത്ത്  സ്ഥാപിച്ചിരിക്കുന്ന ജിഷ്ണുവിന്റെ സ്മാരകം പൊളിച്ചു മാറ്റാനുള്ള തൃശൂര്‍ ആര്‍.ഡി.ഒയുടെ ഉത്തരവ് പൊലീസ് നടപ്പാക്കുന്നില്ലെന്നാരോപിച്ച് സമര്‍പ്പിച്ച ഹര്‍ജിയിലാണ് ഹൈക്കോടതിയുടെ പുതിയ ഉത്തരവ്. ആര്‍.ഡി.ഒയുടെ ഉത്തരവ് മൂന്നാഴ്ചയ്ക്കുള്ളില്‍ നടപ്പാക്കണമെന്നാണ് കോടതി നിര്‍ദ്ദേശം.


ALSO READ: ‘കുടുംബത്തിന് അപമാനമാകുമെന്ന് കരുതി, കൊന്നു’; ആതിരയുടേത് ദുരഭിമാന കൊല തന്നെയെന്ന് പിതാവിന്റെ മൊഴി


വിദ്യാര്‍ത്ഥി  പ്രസ്ഥാനങ്ങളുടെ നേതൃത്വത്തിലാണ് ജിഷ്ണുവിന്റെ പേരില്‍ സ്മാരകം നിര്‍മിച്ചത്. പാമ്പാടി- പെരിങ്ങോട്ടുകുറിശ്ശി റോഡിനോടു ചേര്‍ന്ന് നിര്‍മിച്ച സ്മാരകം നിരവധി അപകടമുണ്ടാക്കുമെന്നാരോപിച്ച് സ്വകാര്യവ്യക്തി ആര്‍.ഡി.ഒ യ്ക്ക് പരാതി നല്‍കിയിരുന്നു. ഇതേത്തുടര്‍ന്ന് സ്മാരകം നീക്കാന്‍ തൃശൂര്‍ ആര്‍.ഡി.ഒ പൊലീസിന് നിര്‍ദേശം നല്‍കിയിരുന്നു. എന്നാല്‍ ഈ ഉത്തരവ് ഇതേവരെ നടപ്പാക്കിയിട്ടെല്ലെന്നാണ് ആരോപണം.

We use cookies to give you the best possible experience. Learn more