| Friday, 3rd September 2021, 6:08 pm

എടാ, എടീ വിളി വേണ്ട; പൊലീസ് മാന്യമായ ഭാഷ പ്രയോഗിക്കണമെന്ന് ഹൈക്കോടതി

ഡൂള്‍ന്യൂസ് ഡെസ്‌ക്

കൊച്ചി: പൊലീസിനെതിരെ ഹൈക്കോടതി. പൊലീസ് മാന്യമായ ഭാഷ പ്രയോഗിക്കണമെന്ന് കോടതി പറഞ്ഞു.

പൊലീസ് ജനങ്ങളെ എടാ, എടീ എന്നിങ്ങനെ വിളിക്കുന്നത് നിര്‍ത്തണമെന്നും ഇത് സംബന്ധിച്ച് ഡി.ജി.പി സര്‍ക്കുലര്‍ ഇറക്കണമെന്നും കോടതി നിര്‍ദ്ദേശിച്ചു.

പൊലീസ് അതിക്രമം ചൂണ്ടിക്കാട്ടിയുള്ള ഹരജിയിലാണ് കോടതിയുടെ പരാമര്‍ശം.

ചേര്‍പ്പ് പൊലീസ് സ്റ്റേഷനിലെ പൊലീസ് അതിക്രമവുമായി ബന്ധപ്പെട്ട കേസിലാണ് ഹൈക്കോടതിയുടെ നിര്‍ദ്ദേശം. സംസ്ഥാനത്ത് പലയിടത്തും പൊലീസ് അതിക്രമത്തെക്കുറിച്ച് വ്യാപകമായി പരാതി ഉയരുന്ന പശ്ചാത്തലത്തിലാണ് കോടതിയുടെ നിര്‍ദ്ദേശം.

വാഹനപരിശോധനക്കിടെ മൂന്ന് വയസുകാരിയെ കാറില്‍ തനിച്ചാക്കി പൊലീസ് താക്കോല്‍ ഊരിയെടുത്ത സംഭവം വലിയ വിവാദമായിരുന്നു.സംഭവത്തിന്റെ വീഡിയോ ദൃശ്യങ്ങള്‍ കഴിഞ്ഞദിവസം പുറത്തുവന്നിരുന്നു.

ഫെബ്രുവരിയില്‍ തിരുവനന്തപുരം ജില്ലയിലെ ബാലരാമപുരത്ത് വെച്ചു നടന്ന സംഭവത്തില്‍ കുട്ടിയുടെ മാതാപിതാക്കള്‍ പരാതിയുമായി രംഗത്തെത്തിരുന്നു.

ഡൂള്‍ന്യൂസിന്റെ സ്വതന്ത്ര മാധ്യമപ്രവര്‍ത്തനത്തെ സാമ്പത്തികമായി സഹായിക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യൂ 

ഡൂള്‍ന്യൂസിനെ ടെലഗ്രാംവാട്‌സാപ്പ് എന്നിവയിലൂടേയും  ഫോളോ ചെയ്യാം

Content Highlights: High court directs police to use polite language

We use cookies to give you the best possible experience. Learn more