Kerala News
ശബരിമല എല്ലാവരുടേതുമാണ്; അഹിന്ദുക്കളെ പ്രവേശിപ്പിക്കരുതെന്നാവശ്യപ്പെട്ട് ടി.ജി മോഹന്‍ദാസ് നല്‍കിയ ഹരജിയില്‍ ഹൈക്കോടതിയ്ക്ക് അതൃപ്തി
ഡൂള്‍ന്യൂസ് ഡെസ്‌ക്
2018 Oct 29, 06:04 am
Monday, 29th October 2018, 11:34 am

കൊച്ചി: ശബരിമലയില്‍ അഹിന്ദുക്കളെ പ്രവേശിപ്പിക്കരുതെന്നാവശ്യപ്പെട്ട് ബി.ജെ.പി നേതാവ് ടി.ജി മോഹന്‍ദാസ് നല്‍കിയ ഹരജിയില്‍ ഹൈക്കോടതിയ്ക്ക് അതൃപ്തി.

ശബരിമലയുടെ പാരമ്പര്യം എല്ലാ മതസ്ഥര്‍ക്കും അവകാശപ്പെട്ടത്. ഇരുമുടിക്കെട്ടില്ലാതെ ശബരിമലയില്‍ പോകാമെന്നും കോടതി വ്യക്തമാക്കി.

“പതിനെട്ടാംപടി കയറുന്നതിന് മാത്രമാണ് ഇരുമുടിക്കെട്ട് നിര്‍ബന്ധമുള്ളത്.”

ALSO READ: “ഹിന്ദു മുന്നേറ്റം തടയിടാന്‍ മുസ്‌ലീങ്ങള്‍ക്ക് കൂട്ടുനില്‍ക്കുന്നു” രാഹുല്‍ ഈശ്വറിനെ തള്ളാന്‍ തന്ത്രി കുടുംബം കൂട്ടുപിടിച്ചത് തീവ്രവര്‍ഗീയ വാദങ്ങള്‍

അഹിന്ദുക്കളെ പ്രവേശിപ്പിക്കരുതെന്ന ഹരജിയില്‍ കോടതി കടുത്ത അതൃപ്തി രേഖപ്പെടുത്തി.

ശബരിമല വാവര് സ്വാമിയുടെ നടയുള്ള സ്ഥലമാണ്. സന്നിധാനം വാവര് സ്വാമിയുടെ ഹൃദയമുള്ള സ്ഥലമാണെന്നും കോടതി നിരീക്ഷിച്ചു.

WATCH THIS VIDEO: