കൊച്ചി: സത്യപ്രതിജ്ഞാ ചടങ്ങില്‍ പങ്കെടുക്കുന്നവരുടെ എണ്ണം പരമാവധി കുറയ്ക്കുന്നത് പരിഗണിക്കണമെന്ന് സര്‍ക്കാരിനോട് ഹൈക്കോടതി. എം.എല്‍.എമാരുടെ ഭാര്യമാര്‍ അടക്കമുള്ള ബന്ധുക്കളെ ചടങ്ങില്‍ പങ്കെടുപ്പിക്കുന്നത് ഒഴിവാക്കണം.
കൊവിഡ് ചട്ടങ്ങള്‍ കര്‍ശനമായി പാലിക്കണമെന്നും ഹൈക്കോടതി നിര്‍ദേശിച്ചു.
വിവിധ രാഷ്ട്രീയ കക്ഷി നേതാക്കള്‍ അടക്കമുള്ള പ്രത്യേക ക്ഷണിതാക്കള്‍ പങ്കെടുക്കേണ്ടതുണ്ടോ എന്നകാര്യത്തില്‍ ചീഫ് സെക്രട്ടറി തീരുമാനമെടുക്കണമെന്നും കോടതി നിര്‍ദേശിച്ചു.
സത്യപ്രതിജ്ഞാ ചടങ്ങില്‍ ആളുകളുടെ എണ്ണം കുറയ്ക്കണമെന്ന ഹരജിയിലാണ് കോടതിയുടെ ഇടപെടല്‍.
കൊവിഡ് വ്യാപനം രൂക്ഷമായിരിക്കെ എം.എല്‍.എമാരുടെ കുടുംബാംഗങ്ങളെ ചടങ്ങിന് ക്ഷണിച്ചതിന്റെ ഔചിത്യം മനസിലാകുന്നില്ലെന്നും കോടതി ചൂണ്ടിക്കാട്ടി. പ്രത്യേക ക്ഷണിതാക്കളുടെ കാര്യത്തില്‍ സര്‍ക്കാര്‍ കൃത്യമായ വിവരം നല്‍കിയില്ലെന്നും കോടതി പറഞ്ഞു.
ട്രിപ്പിള്‍ ലോക്ക്ഡൗണ്‍ നിലനില്‍ക്കെ 500 പേരെ പങ്കെടുപ്പിക്കുന്നതിലുള്ള പിണറായി സര്‍ക്കാരിന്റെ സത്യപ്രതിജ്ഞയില്‍ ഹൈക്കോടതി സര്‍ക്കാരിന്റെ വിശദീകരണം തേടിയിരുന്നു.
എണ്ണം കുറയ്ക്കാനാകുമോ എന്ന കാര്യത്തിലുള്ള നിലപാടുകള്‍ സര്‍ക്കാര്‍ അറിയിക്കണമെന്നും ഹൈക്കോടതി പറഞ്ഞിരുന്നു.
അതേസമയം പരമാവധി ആളുകളെ ചുരുക്കിക്കൊണ്ടായിരിക്കും പരിപാടിയെന്നാണ് മുഖ്യമന്ത്രി വാര്‍ത്താ സമ്മേളനത്തില്‍ പറഞ്ഞത്.
ഡൂള്‍ന്യൂസിനെ ടെലഗ്രാം, വാട്സാപ്പ് എന്നിവയിലൂടേയും ഫോളോ ചെയ്യാം. വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക