| Tuesday, 22nd October 2024, 12:36 pm

ഫ്‌ളക്‌സ് ബോര്‍ഡുകള്‍ സ്ഥാപിക്കാനുള്ള ഇടമല്ല ക്ഷേത്രങ്ങള്‍; തിരുവിതാംകൂര്‍ ദേവസ്വം ബോര്‍ഡിനെതിരെ ഹൈക്കോടതി

ഡൂള്‍ന്യൂസ് ഡെസ്‌ക്

കൊച്ചി: തിരുവിതാംകൂര്‍ ദേവസ്വം ബോര്‍ഡിനെതിരെ വിമര്‍ശനവുമായി ഹൈക്കോടതി. ക്ഷേത്രങ്ങള്‍ക്കുള്ളില്‍ ഫ്‌ളക്‌സ് ബോര്‍ഡ് സ്ഥാപിക്കാന്‍ അനുമതി നല്‍കിയതിന് എതിരെയാണ് ഹൈക്കോടതി വിമര്‍ശം ഉയര്‍ത്തിയത്.

ബോര്‍ഡുകള്‍ ദേവസ്വം ബോര്‍ഡിന്റെ ആയിരിക്കാം, എന്നാല്‍ അത് സ്ഥാപിക്കേണ്ട ഇടങ്ങള്‍ ക്ഷേത്രങ്ങളല്ലെന്നാണ് കോടതി പറഞ്ഞത്.

ദേവസ്വം ബോര്‍ഡിന്റെ പ്ലാറ്റിനം ജൂബിലി ആഘോഷങ്ങളുടെ ഭാഗമായിട്ടുള്ള ഫ്ളക്സ് ബോര്‍ഡുകളാണ് ക്ഷേത്രത്തില്‍ സ്ഥാപിക്കാന്‍ തീരുമാനമായത്.

ബോര്‍ഡുകള്‍ സ്ഥാപിക്കരുതെന്ന് ഹൈക്കോടതിയുടെ ഉത്തരവ് നിലനില്‍ക്കെയാണ് ദേവസ്വം ബോര്‍ഡ് ഫ്‌ളക്‌സുകള്‍ സ്ഥാപിക്കുന്നതിനായി സര്‍ക്കുലര്‍ പുറത്തിറക്കിയത്.

മുഖ്യമന്ത്രി പിണറായി വിജയന്റെയും മറ്റു മന്ത്രിമാരുടെയും ചിത്രങ്ങള്‍ അടങ്ങുന്ന ബോര്‍ഡുകളാണ് ക്ഷേത്രത്തിനുള്ളില്‍ വെച്ചത്. തിരുവിതാംകൂര്‍ സബ് ഓഫീസര്‍മാര്‍ക്കും ഫ്ളക്സ് ബോര്‍ഡുകളുടെ മാതൃക വിതരണം ചെയ്തതായാണ് റിപ്പോര്‍ട്ടുകള്‍ പറയുന്നത്.

ദേവസ്വം ബോര്‍ഡ് പുറത്തിറക്കിയ സര്‍ക്കുലറിനെ അടിസ്ഥാനമാക്കി ക്ഷേത്രങ്ങള്‍ക്കുള്ളില്‍ ഫ്‌ളക്‌സുകള്‍ സ്ഥാപിച്ചിട്ടുണ്ടെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു.

ഈ പശ്ചാത്തലത്തില്‍ കൂടിയാണ് തിരുവിതാംകൂര്‍ ദേവസ്വം ബോര്‍ഡിനെതിരെ ഹൈക്കോടതി രംഗത്തെത്തിയത്.

Content Highlight: High Court criticizes Travancore Devaswom Board

We use cookies to give you the best possible experience. Learn more