കൊച്ചി: സര്‍വകലാശാലകളുടെ ചാന്‍സലറായ ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാനെതിരെ അതിരൂക്ഷവിമര്‍ശനവുമായി ഹൈക്കോടതി. വ്യക്തിയെ ഇഷ്ടമല്ലെന്ന് കരുതി പ്രീതി പിന്‍വലിക്കാനാവില്ലെന്ന് ഹൈക്കോടതി പറഞ്ഞു.
ചാന്‍സലര്‍ പിള്ളേര് കളിക്കുന്നുവെന്ന് പറഞ്ഞ കോടതി ഉന്നത സ്ഥാനത്തിരിക്കുന്നവര്‍ ഇങ്ങനെയല്ല പെരുമാറേണ്ടതെന്ന് വിമര്‍ശിച്ചു. കേരള സെനറ്റ് അംഗങ്ങള്‍ നല്‍കിയ ഹരജി പരിഗണിക്കുമ്പോഴാണ് കോടതിയുടെ വിമര്‍ശനം.
വിദ്യാര്‍ത്ഥികളെക്കുറിച്ച് ആരും സംസാരിക്കുന്നില്ല. വിദ്യാര്‍ത്ഥികളുടെ ഭാവിയെക്കുറിച്ച് കോടതിക്ക് മാത്രമേ ആശങ്കയുള്ളു. മറ്റാരും അതേക്കുറിച്ച് ചിന്തിക്കുകയോ പറയുകയോ ചെയ്യുന്നില്ലെന്നും ജസ്റ്റിസ് ദേവന്‍ രാമചന്ദ്രന്‍ പറഞ്ഞു.
കുറേ പേര്‍ക്ക് സ്ഥാനം കിട്ടാന്‍ വേണ്ടി സ്ഥാപനങ്ങള്‍ ഉണ്ടാക്കിയിരിക്കുകയാണെന്നും കോടതി പറഞ്ഞു.
പുതിയ വൈസ് ചാന്‍സലറെ തീരുമാനിക്കുന്നതിനുള്ള നോമിനിയെ നിശ്ചയിക്കുമെങ്കില്‍ പുറത്താക്കിയ മുഴുവന്‍ സെനറ്റ് അംഗങ്ങളേയും ഉടന്‍ ആ സ്ഥാനങ്ങളിലേക്ക് തിരിച്ചെത്തിക്കാമെന്നും കോടതി പറഞ്ഞു.
Content Highlight: High Court criticized Governor Arif Muhammad Khan, the chancellor of universities