നെഹ്‌റു ഗ്രൂപ്പ് ചെയര്‍മാന്‍ പി.കൃഷ്ണദാസിന്റെ അറസ്റ്റ്; പരാതിക്കാരില്ലാത്ത കേസില്‍ എന്തിന് ഇടപെട്ടു?; പൊലീസിനെതിരെ രൂക്ഷ വിമര്‍ശനവുമായി ഹൈക്കോടതി
Kerala
നെഹ്‌റു ഗ്രൂപ്പ് ചെയര്‍മാന്‍ പി.കൃഷ്ണദാസിന്റെ അറസ്റ്റ്; പരാതിക്കാരില്ലാത്ത കേസില്‍ എന്തിന് ഇടപെട്ടു?; പൊലീസിനെതിരെ രൂക്ഷ വിമര്‍ശനവുമായി ഹൈക്കോടതി
ഡൂള്‍ന്യൂസ് ഡെസ്‌ക്
Monday, 20th March 2017, 4:33 pm

കൊച്ചി: നെഹ്‌റു ഗ്രൂപ്പ് ചെയര്‍മാന്‍ പി.കൃഷ്ണദാസിന്റെ അറസ്റ്റിനെതിരെ പൊലീസിന് ഹൈക്കോടതിയുടെ വിമര്‍ശനം. പരാതിക്കാരില്ലാത്ത കേസില്‍ എന്തിനാണ് പൊലീസ് ഇടപെട്ടതെന്ന് കോടതി ചോദിച്ചു.

കോടതിയെ വിഡ്ഢിയാക്കുന്ന പൊലീസിനെ എന്തു ചെയ്യണമെന്ന് അറിയാമെന്നും കോടതി പറഞ്ഞു.

തൃശൂര്‍ റൂറല്‍ എസ.പി.യുടെ നേതൃത്വത്തിലുളള സംഘമാണ് കൃഷ്ണദാസിനെ കസ്റ്റഡിയില്‍ എടുത്തത്. ചോദ്യം ചെയ്യലിന് ശേഷം അറസ്റ്റ് രേഖപ്പെടുത്തിയതായി പൊലീസ് അറിയിച്ചു. തൃശൂര്‍ പഴയന്നൂര്‍ പൊലീസാണ് കേസ് ചുമത്തിയിരിക്കുന്നത്.

പി.ആര്‍.ഒ വത്സലകുമാര്‍, അധ്യപാകന്‍ സുകുമാരന്‍, നിയമോപദേശക സുചിത്ര, ഗോവിന്ദന്‍കുട്ടി എന്നിവരേയും അറസ്റ്റ് ചെയതിട്ടുണ്ട്. മര്‍ദ്ദനം തട്ടിക്കൊണ്ടുപോകല്‍ ഉള്‍പ്പെടെ ആറോളം വകുപ്പുകള്‍ ചേര്‍ത്താണ് കേസ് രജിസ്റ്റര്‍ ചെയ്തിരിക്കുന്നത്.