തിരുവനന്തപുരം: പാതയോരത്തെ ഫ്‌ളക്‌സ് ബോര്‍ഡുകള്‍ നീക്കം ചെയ്യാത്തതിന് സര്‍ക്കാരിന് ഹൈക്കോടതിയുടെ രൂക്ഷവിമര്‍ശനം. വേലി തന്നെ വിളവ് തിന്നുകയാണെന്ന് അമിക്കലസ്‌ക്യൂറി കോടതിയെ അറിയിച്ചു.
അതേസമയം സുപ്രീംകോടതി വിധി നടപ്പിലാക്കാന്‍ തിടുക്കം കാണിക്കുന്ന സര്‍ക്കാര്‍ ഹൈക്കോടതി വിധി നടപ്പിലാക്കുന്നില്ലെന്ന് കോടതി നിരീക്ഷിച്ചു.
പാതയോരങ്ങളിലെ മുഴുവന്‍ അനധികൃത പരസ്യബോര്‍ഡുകളും നീക്കം ചെയ്യണമെന്ന ഹൈക്കോടതിയുടെ നിര്‍ദ്ദേശിച്ചിരുന്നു. പാതയോരങ്ങളിലെ മുഴുവന്‍ അനധികൃത പരസ്യ ബോര്‍ഡുകളും ഒക്ടോബര്‍ 30നകം നീക്കം ചെയ്യണമെന്ന് ഹൈക്കോടതി കര്‍ശന നിര്‍ദ്ദേശം നല്‍കിയിരുന്നു.
ഉത്തരവ് അനുസരിച്ചില്ലെങ്കില്‍ ഉണ്ടാകുന്ന മുഴുവന്‍ ചെലവും നഷ്ടവും ഉദ്യോഗസ്ഥരില്‍ നിന്നും ഈടാക്കാനും ഹൈക്കോടതി നിര്‍ദ്ദേശിച്ചിരുന്നു. ജില്ലാ കളക്ടര്‍മാരും പൊലീസ് മേധാവികളും ഇക്കാര്യം ഉറപ്പാക്കണമെന്നും കോടതി വ്യക്തമാക്കിയിരുന്നു.
എന്നാല്‍ രാഷ്ട്രീയ പാര്‍ട്ടികളുടെയും വിവിധ സംഘടനകളുടെയും പരസ്യബോര്‍ഡുകള്‍ പാതയോരങ്ങളില്‍ നിന്ന് മാറ്റിയിരുന്നില്ല. കോഴിക്കോട് നഗരത്തിലെ ഫ്‌ളക്‌സുകള്‍ നീക്കം ചെയ്യാത്തതിനെക്കുറിച്ച് ഡൂള്‍ന്യൂസ് വാര്‍ത്ത കൊടുത്തിരുന്നു.
രാഷ്ട്രീയ പാര്‍ട്ടികളുടെ പരിപാടികളും വിവിധ സംഘടനകളുടെ പരിപാടികളുടെയും പരസ്യങ്ങള്‍ക്ക് പുറമേ വിവിധ സിനിമ പരസ്യങ്ങളും പാതകളില്‍ സ്ഥലം പിടിച്ചെടുത്തിട്ടുണ്ട്.
മാധ്യമപ്രവര്‍ത്തകരുടെ സംഘടനയായ കെ.യു.ഡബ്യു.ജെയുടെ സമ്മേളനത്തിന്റെ കമാനവും പാതയോരത്ത് സ്ഥാപിച്ചിട്ടുണ്ട്. കോഴിക്കോട് സി.എച്ച് ഓവര്‍ ബ്രിഡ്ജിന് സമീപത്തായി ഇത്തരത്തില്‍ രണ്ട് കമാനങ്ങളാണ് സ്ഥാനം പിടിച്ചിരിക്കുന്നത്.
റോഡില്‍ നിന്ന് 10 മീറ്റര്‍ ഉള്ളില്‍ മാത്രമെ പരസ്യ ബോര്‍ഡുകള്‍ സ്ഥാപിക്കാവൂ എന്നും അതിന് തദ്ദേശ സ്ഥാപനങ്ങളുടെ അനുമതി വേണമെന്നും നിബന്ധനയുണ്ട്.
എന്നാല്‍ കോടതി ഉത്തരവിനോട് രാഷ്ട്രീയപാര്‍ട്ടികള്‍ മുഖംതിരിക്കുന്നുവെന്ന് അമിക്കസ് ക്യൂറി നേരത്തെ കോടതിയില്‍ വ്യക്തമാക്കിയിരുന്നു. ഫ്‌ളക്‌സുകളും കൊടിതോരണങ്ങളും നീക്കിയില്ലെങ്കില്‍ രാഷ്ട്രീയപാര്‍ട്ടികള്‍ക്കെതിരെ നടപടി സ്വീകരിക്കണമെന്നും അമിക്കസ് ക്യൂറി ആവശ്യപ്പെട്ടിരുന്നു.
റിപ്പോര്‍ട്ട് പരിഗണിച്ച ഹൈക്കോടതി, ഫ്‌ളക്‌സുകള്‍ നീക്കണമെന്ന ഉത്തരവ് എത്രയും പെട്ടെന്ന് നടപ്പിലാക്കണമെന്ന് സര്‍ക്കാരിന് നിര്‍ദേശം നല്‍കുകയും രാഷ്ട്രീയപാര്‍ട്ടികള്‍ കോടതി ഉത്തരവിനോട് വിമുഖത കാണിക്കരുതെന്നും കൊടിതോരണങ്ങള്‍ നീക്കിയില്ലെങ്കില്‍ കര്‍ശന നടപടി സ്വീകരിക്കുമെന്നും ഹൈക്കോടതി വ്യക്തമാക്കിയിരുന്നു.
WATCH THIS VIDEO: