അലഹാബാദ്: ഉന്നാവോ പീഡനക്കേസില്‍ സി.ബി.ഐക്കെതിരെ രൂക്ഷവിമര്‍ശനവുമായി ഹൈക്കോടതി. ബലാത്സംഗം ചെയ്യപ്പെട്ട പെണ്‍കുട്ടിയുടെ മൊഴി രേഖപ്പെടുത്താതെയാണോ കേസന്വേഷണം മുന്നോട്ടുപോകുന്നതെന്ന് അലഹാബാദ് ഹെക്കോടതി ചോദിച്ചു. എന്തന്വേഷണമാണ് കേസില്‍ സി.ബി.ഐ നടത്തുന്നതെന്നും കോടതി ആരാഞ്ഞു.
” നിലവിലെ അന്വേഷണം തൃപ്തമല്ല. കേസിന്റെ പുരോഗതി ഓരോഘട്ടത്തിലും കോടതിയെ അറിയിക്കണം. മെയ് 21ന് കേസ് പരിഗണിക്കുമ്പോള്‍ നിലവിലെ അന്വേഷണ റിപ്പോര്‍ട്ട് സീല് വെച്ച കവറില്‍ സമര്‍പ്പിക്കണം.”
കഴിഞ്ഞ ജൂണില്‍ തന്നെ ബി.ജെ.പി എം.എല്‍.എ ബലാത്സംഗം ചെയ്തുവെന്ന് ആരോപിച്ച് ഉന്നാവോ സ്വദേശിയായ 16 കാരിയാണ് പരാതി നല്‍കിയിരുന്നു. നീതി കിട്ടിയില്ലെന്നാരോപിച്ച് പെണ്‍കുട്ടിയും പിതാവും മുഖ്യമന്ത്രി യോഗി ആദിത്യനാഥിന്റെ വസതിയിലെത്തി ആത്മഹത്യാ ശ്രമം നടത്തിയതോടെയാണ് സംഭവം ദേശീയ ശ്രദ്ധ നേടിയത്.
ഇതിനിടെ പെണ്‍കുട്ടിയുടെ പിതാവ് പപ്പു സിംഗ് പൊലീസ് കസ്റ്റഡിയില്‍ വച്ച് കൊല്ലപ്പെടുകയും ചെയ്തിരുന്നു. സംഭവത്തില്‍ പ്രതിഷേധം ശക്തമായതിന് പിന്നാലെയാണ് ഏപ്രില്‍ 12ന് കേസ് സി.ബി.ഐക്ക് വിട്ടത്.
Also Read: ‘രക്തത്തിലെഴുതിയ ഒരു കത്ത് എനിക്ക് അന്ന് ലഭിച്ചു’; ഇത്തരത്തില്‍ തന്നെ ആരാധിക്കരുതെന്ന് കോഹ്‌ലി
ബലാത്സംഗത്തിന് പുറമെ പെണ്‍കുട്ടിയുടെ പിതാവിന്റെ മരണവും അന്വേഷിക്കാന്‍ സി.ബി.ഐക്ക് വിട്ടിരുന്നു.
WATCH THIS VIDEO: