കൊച്ചി: കണ്ണൂരില്‍ മാത്രം ഇത്രയും കൊലപാതകങ്ങള്‍ നടക്കുന്നത് എന്തുകൊണ്ടാണെന്ന് ഹൈക്കോടതി. കണ്ണൂരിലെ ആര്‍.എസ്.എസ് പ്രവര്‍ത്തകരുടെ കൊലപാതകത്തിലാണ് ഹൈക്കോടതി സര്‍ക്കാരിനോട് റിപ്പോര്‍ട്ട് ആവശ്യപ്പെട്ടിരിക്കുന്നത്.
രാഷ്ട്രീയ കൊലപാതകങ്ങള്‍ അന്വേഷിക്കണമെന്ന് ആവശ്യപ്പെട്ട് തലശ്ശേരി ആസ്ഥാനമായ ട്രസ്റ്റ് സമര്‍പ്പിക്കപ്പെട്ട ഹര്‍ജിയിലായിരുന്നു കോടതിയുടെ ചോദ്യം. എന്തുകൊണ്ടാണ് ഒരു ജില്ലയില്‍ മാത്രം ഇത്രയും കൊലപാതകങ്ങള്‍ നടക്കുന്നതെന്ന് ഹൈക്കോടതി ചോദിച്ചു.
അതേസമയം കേരളത്തിലെ രാഷ്ട്രീയ കൊലപാതകങ്ങളെ കുറിച്ച് അന്വേഷിക്കാന്‍ തയ്യാറാണെന്ന് സി.ബി.ഐ ഹൈക്കോടതിയെ അറിയിച്ചു. എല്‍.ഡി.എഫ് സര്‍ക്കാര്‍ അധികാരത്തില്‍ വന്നതിന് ശേഷമുള്ള രാഷ്ട്രീയ കൊലപാതകങ്ങളെ കുറിച്ചുള്ള അന്വേഷണത്തിനാണ് സി.ബി.ഐ സന്നദ്ധത അറിയിച്ചത്.
എന്നാല്‍ കുടുംബപ്രശ്‌നങ്ങളെ തുടര്‍ന്നുള്ള കൊലപാതകങ്ങള്‍ പോലും രാഷ്ട്രീയ കൊലപാതകമായി ചിത്രീകരിക്കുകയാണെന്ന് സര്‍ക്കാരിന് വേണ്ടി അഡ്വക്കേറ്റ് ജനറല്‍ കോടതിയെ അറിയിച്ചു.കുടുംബവഴക്കുമായി ബന്ധപ്പെട്ട കൊലപാതകങ്ങള്‍ വരെ രാഷ്ട്രീയകൊലപാതകമായി ചിത്രീകരിക്കുന്നു.
സി.ബി.ഐയുടെ നിലപാടില്‍ ഈ മാസം 25നം മറപുടി അറിയിക്കാന്‍ ഹൈക്കോടതി സര്‍ക്കാരിനോട് നിര്‍ദ്ദേശിച്ചു. തലശേരിയിലെ ഗോപാലന്‍ അടിയോടിവക്കീല്‍ സ്മാരക ട്രസ്റ്റിനുവേണ്ടി സെക്രട്ടറി ആര്‍.കെ. പ്രേംദാസാണ് ഹൈക്കോടതിയില്‍ ഹര്‍ജി നല്‍കിയത്. കണ്ണൂര്‍, കൊല്ലം, തിരുവനന്തപുരം, പാലക്കാട് ജില്ലകളില്‍ നടന്ന കൊലപാതകങ്ങളെക്കുറിച്ചാണ് ഹര്‍ജി.