| Thursday, 30th August 2018, 6:55 pm

കേരളത്തിലെ പ്രളയദുരിതം മനുഷ്യനിര്‍മ്മിതമാണെന്ന പരാതിയില്‍ ഹൈക്കോടതി സ്വമേധയാ കേസെടുത്തു

ഡൂള്‍ന്യൂസ് ഡെസ്‌ക്

കൊച്ചി: കേരളത്തിലെ പ്രളയ ദുരിതം മനുഷ്യനിര്‍മ്മിതമാണെന്ന പരാതിയില്‍ ഹൈക്കോടതി സ്വമേധയാ കേസെടുത്തു. സര്‍ക്കാരിന് വീഴ്ചയുണ്ടായെന്ന് ചൂണ്ടിക്കാണിച്ച് ജസ്റ്റിസ് ചിദംബരേശന് വന്ന കത്താണ് ഹരജിയായി പരിഗണിക്കുക.

ഹരജി നാളെ ഹൈക്കോടതി പരിഗണിക്കും.

ചാലക്കുടി സ്വദേശിയായ ജോസഫാണ് കത്ത് നല്‍കിയത്. കേരളത്തില്‍ സംഭവിച്ചത് മനുഷ്യനിര്‍മ്മിത ദുരന്തമാണ്. 450 ഓളം പേരുടെ മരണത്തിനിടയാക്കിയ ക്രിമിനല്‍ കുറ്റമാണിതെന്നും കത്തില്‍ പറയുന്നു.

ALSO READ: നമ്മള്‍ കേട്ടതിനേക്കാള്‍ കൂടുതല്‍ തുകയായിരിക്കും യു.എ.ഇ നല്‍കുക: മുഖ്യമന്ത്രി

ഇക്കാര്യത്തില്‍ വിശദമായ പരിശോധന വേണം.

കത്ത് പൊതുതാല്‍പ്പര്യഹരജിയായി പരിഗണിക്കാന്‍ രജിസ്ട്രാര്‍ ജനറലിനോട് ജസ്റ്റിസ് നിര്‍ദ്ദേശിക്കുകയായിരുന്നു. ഉദ്യോഗസ്ഥര്‍ മന്ത്രിമാര്‍ എന്നിവരടക്കമുള്ളവര്‍ക്കെതിരെയുള്ള ആക്ഷേപങ്ങളാണ് കത്തിലുള്ളത്.

കൃത്യമായ ഡാം മാനേജ്‌മെന്റ് ഇല്ലാത്തതാണ് ദുരന്തത്തിന് കാരണമെന്നും കത്തില്‍ പറയുന്നു.

WATCH THIS VIDEO:

Latest Stories

We use cookies to give you the best possible experience. Learn more